ഗ്രെഗ് സ്റ്റുവർട്ടിനെ സ്വന്തമാക്കാൻ ആയി മോഹൻ ബഗാൻ രംഗത്ത്

ഐ എസ് എൽ കണ്ട മികച്ച വിദേശ താരങ്ങളിൽ ഒരാളായ ഗ്രെഗ് സ്റ്റുവടർട്ടിനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടു വരാൻ മോഹൻ ബഗാൻ ശ്രമം. കഴിഞ്ഞ ജനുവരിയിൽ സ്കോട്ട്‌ലൻഡിലേക്ക് തിരികെ പോയ സ്റ്റുവർട്ടിനായി മോഹൻ ബഗാൻ വലിയ ഓഫർ നൽകിയതായാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ മുംബൈ സിറ്റി വിട്ട് സ്റ്റുവർട്ട് സ്കോട്ടിൽ ക്ലബായ കിൽമർനോക്കിലേക്ക് പോയിരുന്നു.

2022ൽ ആയിരുന്നു ഗ്രെഗ് ജംഷദ്പൂർ വിട്ട് മുംബൈ സിറ്റിയിൽ എത്തിയത്. മുംബൈയെ ഷീൽഡ് നേടാൻ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണിൽ ജംഷദ്പൂരിൽ സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.

സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. അർമാണ്ടോ സദികു ക്ലബ് വിടും എന്നതിനാൽ ആണ് മോഹൻ ബഗാൻ ഇപ്പോൾ ഗ്രെഗിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

സ്പാനിഷ് സെന്റർ ബാക്ക് ആൽബെർട്ടോ റോഡ്രിഗസ് മോഹൻ ബഗാനിൽ

പുതിയ ഐഎസ്എൽ സീസൺ മുന്നോടിയായി മോഹൻ ബഗാൻ സ്പാനിഷ് സെന്റർ ബാക്ക് ആയ ആൽബർട്ടോ റോഡ്രിഗസിനെ സ്വന്തമാക്കി. താരത്തിന്റെ സൈനിങ്ങ് ഇന്ന് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ കരാറിലാണ് താരം കൊൽക്കത്തയിലേക്ക് എത്തുന്നത്. താൻ അവസാന വർഷങ്ങളിൽ മോഹൻ ബഗാന്റെയും കളിയും ഐ എസ് എല്ലും ഫോളോ ചെയ്യുന്നുണ്ടായിരുന്നു എന്നും മോഹൻ ബഗാന്റെ ആരാധകരാണ് താൻ ക്ലബ്ബിൽ എത്താൻ കാരണമെന്നും താരം കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഇന്തോനേഷ്യൻ ക്ലബ്ബായ പെരിസ്ബ് ജക്കാർത്തയിൽ നിന്നാണ് റോഡ്രിഗസ് വരുന്നത്. ലാസ്പാമാസിൽ ജനിച്ച ആൽബെർട്ടോ ഇതിനുമുമ്പ് സ്പാനിഷ് ലോവർ ഡിവിഷനുകളിലായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ സീസണിലാണ് ഇന്തോനേഷ്യയിലേക്ക് താരം എത്തിയത്. 31കാരനായ താരം മോഹൻ ബഗാന്റെ പ്രധാന സെന്റർ ബാക്കായി അടുത്ത സീസണിൽ മാച്ച് സ്ക്വാഡിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

ബ്രിസ്ബെയിൻ റോറിന്റെ ക്യാപ്റ്റൻ ടോം ആൽഡ്രെഡിനെ മോഹൻ ബഗാൻ സ്വന്തമാക്കി

ഓസ്ട്രേലിയൻ ക്ലബായ ബ്രിസ്ബെയിൻ റോറിന്റെ ക്യാപ്റ്റൻ ടോം ആൽഡ്രെഡിനെ മോഹൻ ബഗാൻ സ്വന്തമാക്കി. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്ന താരമാണ്. സൈനിംഗ് ഇപ്പോൾ മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2019ൽ ബ്രിസ്ബെൻ റോറിൽ എത്തിയ ടോം ആൽഡ്രെഡ് 115 മത്സരങ്ങളിൽ അവർക്ക് ആയി കളിച്ചു. ഈ മത്സരങ്ങളിൽ എല്ലാം അദ്ദേഹം അവരുടെ ക്യാപ്റ്റനും ആയിരുന്നു.

33-കാരനായ ആൽഡ്രെഡ് ഇംഗ്ലണ്ടിൽ ആണ് ജനിച്ചത്. മുമ്പ് സ്കോട്ട്‌ലൻഡ് അണ്ടർ 19 ഇൻ്റർനാഷണൽ ടീമിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ആണ് ഓസ്‌ട്രേലിയൻ പൗരത്വം നേടിയത്. മുമ്പ് ഇംഗ്ലീഷ് ക്ലബായ ബ്ലാക്പൂളിനായും സ്കോട്ടിഷ് ക്ലബ് ആയ മതർവെലിനായും ടോം ആൽഡ്രെഡ് കളിച്ചിട്ടുണ്ട്.

അപുയിയയുടെ സൈനിംഗ് മോഹൻ ബഗാൻ പ്രഖ്യാപിച്ചു

മുംബൈ സിറ്റിയുടെ യുവതാരം അപുയിയയെ (ലാലങ്മിയ റാൾട്ടെ) മോഹൻ ബഗാൻ സ്വന്തമാക്കി. ഈ സൈനിംഗ് ഇന്ന് മീഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈ സിറ്റിയിൽ താരത്തിന് ഉണ്ടായിരുന്ന റിലീസ് ക്ലോസ് നൽകിയാണ് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കുന്നത്. 23കാരനായ താരത്തെ വിട്ടുകൊടുക്കാൻ മുംബൈ സിറ്റിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ താരം തന്നെ ആവശ്യപ്പെട്ടത് കൊണ്ട് മുംബൈ സിറ്റി റിലീസ് ക്ലോസ് വഴി താരത്തെ വിടാൻ സമ്മതിക്കുക ആയിരുന്നു.

അവസാന രണ്ടു വർഷമായി മുംബൈ സിറ്റിക്ക് ഒപ്പം അപുയിയ ഉണ്ട്. നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു താരം മുംബൈ സിറ്റിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മധ്യനിര താരം 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. ആകെ ഐ എസ് എല്ലിൽ 91 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യം ദേശീയ ടീമിന്റെയും ഭാവി ആയാണ് അപുയിയയെ കണക്കാക്കുന്നത്.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ ആരോസിനായും അപുയിയ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിലെ എമേർജിങ് പ്ലയർ പുരസ്കാരവും അപുയിയ മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.

അപുയിയയെ മുംബൈ സിറ്റിയിൽ നിന്ന് മോഹൻ ബഗാൻ റാഞ്ചി

മുംബൈ സിറ്റിയുടെ യുവതാരം അപുയിയയെ (ലാലങ്മിയ റാൾട്ടെ) മോഹൻ ബഗാൻ സ്വന്തമാക്കുന്നു. മുംബൈ സിറ്റിയിൽ താരത്തിന് ഉണ്ടായിരുന്ന റിലീസ് ക്ലോസ് നൽകിയാണ് മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കുന്നത്. 23കാരനായ താരത്തെ വിട്ടുകൊടുക്കാൻ മുംബൈ സിറ്റിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ താരം തന്നെ ആവശ്യപ്പെട്ടത് കൊണ്ട് മുംബൈ സിറ്റി റിലീസ് ക്ലോസ് വഴി താരത്തെ വിടാൻ സമ്മതിക്കുക ആയിരുന്നു.

അവസാന രണ്ടു വർഷമായി മുംബൈ സിറ്റിക്ക് ഒപ്പം അപുയിയ ഉണ്ട്. നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു താരം മുംബൈ സിറ്റിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മധ്യനിര താരം 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. ആകെ ഐ എസ് എല്ലിൽ 91 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യം ദേശീയ ടീമിന്റെയും ഭാവി ആയാണ് അപുയിയയെ കണക്കാക്കുന്നത്.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ ആരോസിനായും അപുയിയ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിലെ എമേർജിങ് പ്ലയർ പുരസ്കാരവും അപുയിയ മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.

2016ൽ ISL കിരീടം നേടിയ മൊളീനയെ മോഹൻ ബഗാൻ പരിശീലകനായി എത്തിച്ചു

മോഹൻ ബഗാൻ പുതിയ പരിശീലകനായി മൊളീനയെ എത്തിച്ചു. മുമ്പ് എ ടി കെ കൊൽക്കത്ത ആയിരുന്നപ്പോൾ ഇതേ ടീമിനെ കിരീടത്തിലേക്ക് എത്തിച്ചിട്ടുള്ള പരിശീലകൻ ആണ് മൊളീന. എ ടി കെ കൊൽക്കത്ത വിട്ട ശേഷം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്ത് എത്തിയിരുന്നു. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ സ്പോർടിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മൊളീന.

2016ൽ ആയിരുന്നു മൊളീന എടികെ കൊൽക്കത്തയുടെ പരിശീലക വേഷം അണിഞ്ഞത്. അന്ന് എടികെയെ ഐ എസ് എൽ ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിന് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ ആയിരുന്നു മൊളീന അന്ന് ഫൈനലിൽ തോൽപ്പിച്ചത്. മുമ്പ് വിയ്യാറയലിന്റെ പരിശീലക സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. മുൻ സ്പാനിഷ് ഇന്റർനാഷണൽ താരം കൂടിയായ മൊളീന അത്ലറ്റിക്കോ മാഡ്രിഡിനായി 180ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്

യുവ മലയാളി താരം ആദിൽ അബ്ദുള്ള മോഹൻ ബഗാനിലേക്ക്

ഒരു മലയാളി യുവതാരം കൂടെ മോഹൻ ബഗാനിലേക്ക്. മുത്തൂറ്റ് എഫ് എയുടെ താരമായ ആദിൽ അബ്ദുള്ള ആണ് മോഹൻ ബഗാനിലേക്ക് എത്തുന്നത്. താരത്തിന്റെ സൈനിംഗ് മോഹൻ ബഗാൻ പൂർത്തിയാക്കി കഴിഞ്ഞു. 21കാരനായ ആദിൽ ഡെവലപ്മെന്റ് ലീഗിൽ മുത്തൂറ്റിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2 ഗോളുകളും താരം നേടിയിരുന്നു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് ആദിൽ അദ്ബുള്ള. ആദിൽ അബ്ദുള്ളയെ കൂടാതെ മുത്തൂറ്റിന്റെ തന്നെ താരമായ സലാഹുദ്ദീനെയും മോഹൻ ബഗാൻ സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി യുവതാരം സലാഹുദ്ദീൻ അദ്നാൻ മോഹൻ ബഗാനിൽ

മലയാളി യുവതാരം സലാഹുദ്ദീൻ അദ്നാൻ ഇനി മോഹൻ ബഗാനിൽ. യുവതാരത്തെ മോഹൻ ബഗാൻ സ്വന്തമാക്കിയതായി @Anas_2601 റിപ്പോർട്ട് ചെയ്യുന്നു. ബഗാനിൽ സലാഹുദ്ദീൻ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ഇടത് വിങ്ങറായ സലാഹുദ്ദീൻ മുത്തൂറ്റ് എഫ് സിയിൽ നിന്നാണ് ബഗാനിലേക്ക് പോകുന്നത്.

മോഹൻ ബഗാൻ കുറച്ചു കാലമായി സലാഹുദ്ദീനെ സ്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. കേരള പ്രീമിയർ ലീഗിലും അടുത്തിടെ സമീപിച്ച ഡെവലപ്മെന്റ് ലീഗിലും സലാഹുദ്ദീൻ വലിയ പ്രകടനങ്ങൾ നടത്തിയിരുന്നു. 23കാരന്റെ മികവിൽ ഡെവലപ്മെന്റ് ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്യാൻ മുത്തൂറ്റിനായിരുന്നു.

ബെംഗളൂരു എഫ് സിക്ക് എതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ അദ്നാന ആയിരുന്നു പ്ലയർ ഓഫ് ദി മാച്ച്.

കിയാൻ നസീരി മോഹൻ ബഗാൻ വിട്ടു, ഇനി ചെന്നൈയിനിൽ

മോഹൻ ബഗാന്റെ യുവ സ്ട്രൈക്കർ കിയാൻ നസീരിയെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. താരം അടുത്ത സീസണിൽ ചെന്നൈയിനായി കളിക്കും. ചെന്നൈയിൻ താരത്തെ മൂന്ന് വർഷത്തെ കരാറിൽ ആണ് സ്വന്തമാക്കുന്നത്. നസീരിയുടെ മോഹൻ ബഗാനിലെ കരാർ ഈ സീസൺ അവസാനത്തോടെ തീർന്നിരുന്നു.

23കാരനായ താരം കൂടുതൽ സമയം കളിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ബഗാൻ വിടുന്നത്. ഈ സീസൺ ഐ എസ് എല്ലിൽ ആകെ 13 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഇതിൽ ഭൂരിഭാഗവും സബ്ബായാണ് കളിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും ഈ സീസണ കിയാൻ സംഭാവന ചെയ്തു. ഐ എസ് എല്ലിൽ ആകെ 42 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാൾ ഇതിഹാസം ജംഷീദ് നസീരിയുടെ മകനാണ് കിയാൻ‌.

വമ്പൻ സൈനിംഗ്!! ഓസ്ട്രേലിയ സ്ട്രൈക്കർ ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക്!!

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഒരു വൻ സൈനിംഗ് നടത്തുകയാണ് ഓസ്‌ട്രേലിയൻ ഇൻ്റർനാഷണലും ഓസ്ട്രേലിയ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തുന്നത്. രണ്ട് വർഷത്തെ കരാറിൽ ആകും 30കാരൻ ബഗാനിൽ എത്തുന്നത്. ഐ എസ് എല്ലിൽ കളിച്ചതിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.

ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്ബേൺ റോവേഴ്സിനായി കളിച്ചിട്ടുണ്ട്. പെർത്ത് ഗ്ലോറിയിൽ, ബ്രിസ്ബേൻ റോർ, ബുണ്ടസ്‌ലിഗ 2 ക്ലബ്ബായ ഡാർംസ്റ്റാഡ് 98, സ്കോട്ടിഷ് ക്ലബായ ഹൈബർനിയൻ എന്നിവർക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

2019-ൽ, ജാമി മക്ലറൻ മെൽബൺ സിറ്റി എഫ്‌സിയിൽ എത്തി. അവുടെ ഇതുകരെ 103 ഗോളുകൾ നേടിയ ജാമി അവരുടെ റെക്കോർഡ് ഗോൾ സ്‌കോററായി. 149 ഗോളുകളുമായി ലീഗിലെ റെക്കോർഡ് ടോപ് സ്‌കോററും കൂടിയാണ് അദ്ദേഹം.

മോഹൻ ബഗാനെ കൊൽക്കത്തയിൽ വീഴ്ത്തി മുംബൈ സിറ്റി ISL ചാമ്പ്യൻസ്!!

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈയിലേക്ക്. ഇന്ന് ആവേശകരമായ ഫൈനലിന് ഒടുവിൽ മുംബൈ സിറ്റി ഐ എസ് എൽ കിരീടം ഉയർത്തി. ഇന്ന് കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ തോൽപ്പിച്ച് ആണ് മുംബൈ സിറ്റി കിരീടം നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1നാണ് മുംബൈ വിജയിച്ചത്. നേരത്തെ ഐ എസ് എൽ ഷീൽഡ് മോഹൻ ബഗാനു മുന്നിൽ നഷ്ടപ്പെട്ടതിന്റെ പകവീട്ടൽ കൂടി ആയി ഇത്.

ഇന്ന് ഇരു ടീമുകളും മികച്ച രീതിയിൽ ആണ് ആദ്യ പകുതിയിൽ കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് തവണ മുംബൈ സിറ്റിയുടെ ചാങ്തെയുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയുടെ അവസാനം കമ്മിംഗ്സിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ആദ്യ പകുതി മോഹൻ ബഗാൻ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ മുംബൈ സിറ്റി തുടക്കത്തിൽ തന്നെ തിരിച്ചടിച്ചു. 53ആം മിനുട്ടിൽ പെരേര ഡിയസിലൂടെ ആയിരുന്നു മുംബൈ സിറ്റി തിരിച്ചടിച്ചത്. ഇതിനു ശേഷം രാഹുൽ ബെകെയിലൂടെ ഒരു സുവർണ്ണാവസരം മുംബൈക്ക് ലഭിച്ചു എങ്കിലും ഷോട്ട് ലക്ഷ്യം കണ്ടില്ല.

മത്സരത്തിന്റെ 81ആം മിനുട്ടിൽ ബിപിൻ സിംഗിലൂടെ മുംബൈ സിറ്റി ആദ്യമായി ലീഡ് എടുത്തു. താരത്തിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇഞ്ച്വറി ടൈമിൽ വോചസിലൂടെ മൂന്നാം ഗോൾ കൂടെ മുംബൈ സിറ്റി നേടിയതോടെ വിജയവും കിരീടവും ഉറപ്പായി.

മുംബൈ സിറ്റിയുടെ രണ്ടാം ഐ എസ് എൽ കിരീടമാണിത്.

ഇന്ന് ISL ഫൈനൽ, കിരീടത്തിനായി മോഹൻ ബഗാനും മുംബൈ സിറ്റിയും

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ഇന്ന് മോഹൻ ബഗാൻ മുംബൈ സിറ്റിയെ നേരിടും. ഇന്ന് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിൽ വച്ചാണ് മത്സരം നടക്കുന്നത്. സെമിഫൈനലിൽ ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി ആയിരുന്നു മോഹൻ ബഗാൻ ഫൈനലിലേക്ക് മുന്നേറിയത്. രണ്ടു പാദങ്ങളിലായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറിനായിരുന്നു മോഹൻ ബഗാന്റെ വിജയം.

മുംബൈ സിറ്റി ആകട്ടെ എഫ് സി ഗോവയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തുന്നത്. മുംബൈ സിറ്റി രണ്ടു പാസങ്ങളിലായി 5-2 എന്ന് അഗ്രിഗേറ്റ് സ്കോറിൽ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം. നേരത്തെ ലീഗിൻറെ അവസാനത്തിൽ ഐഎസ്എൽ ഷീൽഡിനായി മുംബൈ സിറ്റിയും മോഹൻ ബഗാനും ഏറ്റുമുട്ടിയിരുന്നു. അന്നും ഒരു ഫൈനൽ പോലെയായിരുന്നു മത്സരം നടന്നിരുന്നത്.

അന്നത്തെ മത്സരത്തിൽ മോഹൻ ബഗാനായിരുന്നു വിജയിച്ച് ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയത്. ഇന്ന് അതിന് പക വീട്ടുകയായിരിക്കും മുംബൈ സിറ്റിയുടെ ലക്ഷ്യം. എന്നാൽ മോഹൻ ബഗാൻ ആ വിജയം ആവർത്തിച്ച് ലീഗിൽ ഡബിൾ നേടുകയായിരിക്കും ലക്ഷ്യമിടുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിൽ സൗജന്യമായി കാണാം.

Exit mobile version