കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗനിൽ ബെംഗളൂരു എഫ്‌സിയെ നേരിട്ട മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് വിജയം. 1-0നായിരുന്നു വിജയം. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് 7 പോയിന്റാക്കി വർദ്ധിപ്പിക്കാൻ ഈ വിജയത്തോടെ ബഗാനായു. ലിസ്റ്റൺ കൊളാസോയുടെ 74-ാം മിനിറ്റിലെ ഗോളാണ് മത്സരഫലം നിർണയിച്ചത്.
ഈ വിജയത്തോടെ, 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് മോഹൻ ബഗാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവയേക്കാൾ 33 പോയിന്റ് ആണുള്ളത്. ബെംഗളൂരു 28 പോയിന്റിലും നിൽക്കുന്നു.
കൊൽക്കത്ത ഡർബിയിൽ മോഹൻ ബഗാന് വിജയം. ഇന്ന് ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്താ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ മോഹൻ ബഗാൻ തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ആയിരുന്നു മോഹൻ ബഗാാന്റെ ഗോൾ.
മത്സരം ആരംഭിച്ച് 1 മിനുറ്റും 38 സെക്കൻഡും ആകവെ ജാമി മക്ലരനിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ഇതിനു ശേഷം കളി നിയന്ത്രിക്കാൻ ബഗാനായി. രണ്ടാം പകുതിയിൽ 65ആം മിനുറ്റിൽ ഈസ്റ്റ് ബംഗാളിന്റെ സൗവിക് ചക്രവർത്തി ചുവപ്പ് കണ്ട് പുറത്തായതോടെ ഈസ്റ്റ് ബംഗാൾ കൂടുതൽ പ്രതിരോധാത്തിലായി.
ഈ വിജയത്തോടെ മോഹൻ ബഗാൻ 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാൾ 14 പോയിന്റുമായി 11ആം സ്ഥാനത്താണ്.
കൊൽക്കത്ത, ജനുവരി 2: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇന്ന് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് ഹൈദരാബാദ് എഫ്‌സിയെ 3-0ന് തോൽപ്പിച്ചു. ഇത് മോഹൻ ബഗാന്റെ തുടർച്ചയായ ആറാം ഹോം വിജയവും സീസണിലെ പത്താം വിജയവുമാണ്.
മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ജോസ് മോളിനയുടെ ടീമിന്റെ ആധിപത്യമാണ് കണ്ടത്. ഒമ്പതാം മിനിറ്റിൽ സുഭാശിഷ് ബോസ് ആരംഭിച്ച ഉയർന്ന സമ്മർദ നീക്കത്തിൽ നിന്ന് സ്റ്റെഫാൻ സാപിക്കിൻ്റെ സെൽഫ് ഗോളിലൂടെ ആതിഥേയർ സ്‌കോറിംഗ് ആരംഭിച്ചു. ബോസിൻ്റെ ക്രോസ് സഹൽ അബ്ദുൾ സമദിനെ കണ്ടെത്തി, അദ്ദേഹത്തിൻ്റെ ഗോൾ അവസാനം സെൽഫ് ഗോളായി മാറുക ആയിരുന്നു.
മോഹൻ ബഗാൻ 41-ാം മിനിറ്റിൽ, ലിസ്റ്റൺ കൊളാസോയുടെ പിൻപോയിൻ്റ് ക്രോസിൽ നിന്ന് ടോം ആൽഡ്രെഡിന്റ്ർ ഡൈവിംഗ് ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയും സമാനമായ ആധിപത്യത്തോടെയാണ് തുടങ്ങിയത്. 51-ാം മിനിറ്റിൽ ജേസൺ കമ്മിംഗ്‌സ് ക്ലിനിക്കൽ ഫസ്റ്റ് ടൈം ഫിനിഷിലൂടെ ലീഡ് മൂന്ന് ആക്കി ഉയർത്തി.
ഈ വിജയത്തോടെ, മോഹൻ ബഗാൻ 14 മത്സരത്തിൽ നിന്ന് 32 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.
ഗോവ, ഡിസംബർ 20: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ ലീഗ് ലീഡർമാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ 2-1 ന് വിജയിച്ചു. ബ്രൈസൺ ഫെർണാണ്ടസ് ഇരട്ട ഗോളുകളുമായി ഗോവയുടെ ഹീറോ ആയി. ഈ വിജയം അവരുടെ അപരാജിത പരമ്പര ഏഴ് മത്സരങ്ങളിലേക്ക് നീട്ടി.
12-ാം മിനിറ്റിൽ എഫ്‌സി ഗോവ ഇന്ന് ആദ്യ ഗോൾ നേടി. ബ്രൈസൺ ഫെർണാണ്ടസ് ആണ് മുംബൈ ഡിഫൻസിനെ കീഴ്പ്പെടുത്തിയത്.
സമനില ഗോളിനായി മോഹൻ ബഗാൻ ശക്തമായി സമ്മർദ്ദം ചെലുത്തിയാണ് രണ്ടാം പകുതി തുടങ്ങിയത്. 55-ാം മിനിറ്റിൽ അർമാൻഡോ സാദികു ബോക്‌സിൽ പന്ത് കൈ കോണ്ട് തൊട്ടതിന് പെനാൽറ്റി ലഭിച്ചതോടെ ബഗാൻ സമനില നേടി. പെട്രാറ്റോസ് ശാന്തമായി പന്ത് പരിവർത്തനം ചെയ്തു. സ്കോർ 1-1.
എന്നാൽ, എഫ്‌സി ഗോവ പിന്മാറാൻ തയ്യാറായില്ല. 68-ാം മിനിറ്റിൽ ബ്രൈസൺ ഫെർണാണ്ടസ്, ബോർജ നൽകിയ ക്രോസിൽ തലവെച്ച് ഗോവക്ക് ലീഡ് തിരികെ നൽകി. മോഹൻ ബഗാന് ഇത് ഈ സീസണിലെ രണ്ടാം തോൽവിയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷ ഗോളിൽ തോറ്റു. ഇന്ന് കൊൽക്കത്തയിൽ വെച്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 3-2ന്റെ സമനില ആണ് വഴങ്ങിയത്. 95ആം മിനുട്ടിലെ ആൽബെർട്ടോയുടെ ലോംഗ് റേഞ്ചർ ആണ് ബഗാന് വിജയം നൽകിയത്.
ആദ്യ പകുതിയിൽ ഇന്ന് മികച്ച രീതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ നാല് മിനുട്ടിൽ തന്നെ രണ്ട് മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ആദ്യം നോഹയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് വിഷാൽ കെയ്ത് മികച്ച സേവിലൂടെ രക്ഷിച്ചു.
പിന്നാലെ നോഹയുടെ പാസിൽ നിന്ന് ജീസസിന്റെ ഒരു ബാക്ക് ഫ്ലിക്കും മോഹൻ ബഗാൻ കീപ്പർ സേവ് ചെയ്തു. മോഹൻ ബഗാൻ താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ അവർക്ക് സമ്മാനിച്ചത്.
33ആം മിനുട്ടിൽ അനായാസം സേവ് ചെയ്യാമായിരുന്ന ഒരു ക്രോസ് സച്ചിൻ കയ്യിൽ ഒതുക്കിയില്ല. സച്ചിൻ തട്ടിയിട്ടാ പന്ത് നേരെ മക്ലരന്റെ കാലുകളിലേക്ക്. ഒഴിഞ്ഞ ഗോൾ പോസ്റ്റിൽ മക്ലരൻ പന്തെന്തിച്ച് മോഹൻ ബഗാന് ലീഡ് നൽകി.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരികെ വന്നു. 52ആം മിനുട്ടിൽ മോഹൻ ബഗാൻ ഡിഫൻസിലെ പിഴവ് മുതലെടുത്ത് ജീസസ് കേരള ബ്ലാസ്റ്റേഴ്സിനായി സമനില നൽകി. പെനാൾറ്റി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നാണ് ജീസസ് കെയ്തിനെ കീഴ്പ്പെടുത്തിയത്.
ഇതിനെ പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. നോഹ രണ്ട് തവണ ഗോളിന് അടുത്തെത്തി. 2 തവണയും വിശാൽ കെയ്ത് വില്ലനായി. എന്നാൽ അവസാനം വിശാൽ കെയ്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ സമ്മാനിച്ചു.
77ആം മിനുട്ടിൽ ലൂണയുടെ ഒരു സെറ്റ് പീസ് കെയ്തിന്റെ കൈകളിൽ നിന്ന് വഴുതി താഴേക്ക്. ഒരു നിമിഷം പോലും പാഴാക്കാതെ മിലോസ് ഡ്രിഞ്ചിച് പന്ത് വലയിൽ എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ.
പക്ഷെ ലീഡ് അധികം നീണ്ടു നിന്നില്ല. 86ആം മിനുട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ സമനില പിടിച്ചു. ആഷിഖ് കുരുണിയൺ ഇടത് വിങ്ങിൽ നിന്ന് നടത്തിയ നീക്കമാണ് ഗോൾ അവസരമായി മാറിയത്. സ്കോർ 2-2. സമനില എങ്കിലും നേടാം എന്ന് കരുതിയ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊണ്ട് 95ആം മിനുട്ടിൽ മോഹൻ ബഗാൻ സെന്റർ ബാക്ക് ആൽബെർട്ടോ വിജയ ഗോൾ നേടി. സ്കോർ 3-2.
ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്. മോഹൻ ബഗാൻ 26 പോയിന്റുമായി ഒന്നാമത് തുടരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്.
ആദ്യ പകുതിയിൽ ഇന്ന് മികച്ച രീതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ നാല് മിനുട്ടിൽ തന്നെ രണ്ട് മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ആദ്യം നോഹയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് വിഷാൽ കെയ്ത് മികച്ച സേവിലൂടെ രക്ഷിച്ചു.
പിന്നാലെ നോഹയുടെ പാസിൽ നിന്ന് ജീസസിന്റെ ഒരു ബാക്ക് ഫ്ലിക്കും മോഹൻ ബഗാൻ കീപ്പർ സേവ് ചെയ്തു. മോഹൻ ബഗാൻ താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ അവർക്ക് സമ്മാനിച്ചത്.
33ആം മിനുട്ടിൽ അനായാസം സേവ് ചെയ്യാമായിരുന്ന ഒരു ക്രോസ് സച്ചിൻ കയ്യിൽ ഒതുക്കിയില്ല. സച്ചിൻ തട്ടിയിട്ടാ പന്ത് നേരെ മക്ലരന്റെ കാലുകളിലേക്ക്. ഒഴിഞ്ഞ ഗോൾ പോസ്റ്റിൽ മക്ലരൻ പന്തെന്തിച്ച് മോഹൻ ബഗാന് ലെർഡ് നൽകി.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എല്ലിൽ മോഹൻ ബഗാനെ നേരിടുകയാണ്. ഈ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സച്ചിൻ സുരേഷ് ആണ് ഗോൾ വല കാക്കുന്നത്. സന്ദീപ്, ഷഹീഫ്, നവോച, മിലോസ്, പ്രിതം എന്നിവർ ഡിഫൻസിൽ ഉണ്ട്.
ഫ്രെഡി, ഡാനിഷ് എന്നിവരാണ് മധ്യനിരയിൽ ഇറങ്ങുന്നത്. നോഹ, ജിമിനസ്, ലൂണ എന്നിവർ അറ്റാക്കിലും ഇറങ്ങുന്നു.
കൊൽക്കത്ത, ഡിസംബർ 13: ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ആണ് മത്സരം നടക്കുന്നത്. വൈകുന്നേരം 7:30 ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണാം.
നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ, മികച്ച ഫോമിലാണ്. മറുവശത്ത്, 11 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുമായി പത്താം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, സ്ഥിരത കണ്ടെത്താൻ പാടുപെടുകയാണ്.
മോഹൻ ബഗാൻ്റെ കരുത്ത് അവരുടെ ഉറച്ച പ്രതിരോധ ഘടനയിലാണ്, അവരുടെ അവസാന ഏഴ് മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റുകൾ അവർ സ്വന്തമാക്കി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ആകട്ടെ 21 ഗോളുകളും വഴങ്ങി.
പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തു സൂക്ഷിക്കണം എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം ആവശ്യമാണ്.
ഗുവാഹത്തി, ഡിസംബർ 8: മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ മൻവീർ സിങ്ങും ലിസ്റ്റൺ കൊളാസോയും നേടിയ ഗോളുകളുടെ പിൻബലത്തിൽ ആയിരുന്നു വിജയം. ഈ വിജയം 23 പോയിൻ്റുമായി അവരെ പട്ടികയിൽ ഒന്നാമതെത്തിച്ചു.
രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ മൻവീർ സിംഗ്ടോപ്പ് കോർണറിലേക്ക് ഒരു ഉജ്ജ്വല സ്‌ട്രൈക്ക് എത്തിച്ച് മോഹൻ ബഗാന് ലീഡ് നൽകുക ആയിരുന്നു.
ലീഡിൻ്റെ ആവേശത്തിൽ മോഹൻ ബഗാൻ കളിയിൽ പിടി മുറുക്കി. വെറും ആറ് മിനിറ്റിനുള്ളിൽ, ലിസ്റ്റൺ കൊളാസോ, ഗുർമീത് സിങ്ങിനെ മറികടന്ന് ലീഡ് ഇരട്ടിയാക്കി. മോഹൻ ബഗാന്റെ സീസണിലെ ആറാമത്തെ ക്ലീൻ ഷീറ്റ് ആണിത്.
കൊൽക്കത്ത, നവംബർ 30: വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ, ജേസൺ കമ്മിംഗ്‌സിൻ്റെ വൈകിയുള്ള സ്‌ട്രൈക്കിൽ, മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി.
തുടക്കത്തിൽ തന്നെ പൊസഷൻ ആധിപത്യം പുലർത്തിയെങ്കിലും, പ്രധാന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ ചെന്നൈയിൻ എഫ്‌സി ഇന്ന് പരാജയപ്പെട്ടു, ആദ്യ പകുതിയിൽ ലാൽറിൻലിയാന ഹ്നാംതെയും റയാൻ എഡ്വേർഡും അവസരങ്ങൾ നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിൽ 86-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിൻ്റെ അസിസ്റ്റിൽ നിന്നാണ് ജേസൺ കമ്മിംഗ്സ് വിജയ ഗോൾ മോഹൻ ബഗാനായി നേടിയത്. ഈ ജയത്തോടെ 20 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് എത്തി. ചെന്നൈയിൻ 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ജംഷഡ്പൂർ എഫ്‌സിയെ 3-0ന് തോൽപ്പിച്ച് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് ഐഎസ്എൽ പട്ടികയിൽ ഒന്നാമതെത്തി. 15-ാം മിനിറ്റിൽ ടോം ആൽഡ്രെഡാണ് സ്കോറിംഗ് തുറന്നത്. മികച്ച ഒരു സോളോ പ്രയത്നത്തിലൂടെ ലിസ്റ്റൺ കൊളാസോ ഹാഫ്ടൈമിന് തൊട്ടുമുമ്പ് ലീഡ് ഇരട്ടിയാക്കി.
75-ാം മിനിറ്റിൽ മൻവീർ സിങ്ങിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ജാമി മക്ലറൻ കൂടെ ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ചു. മൻവീർ സിംഗ് രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
വിജയത്തോടെ, മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നാലാം വിജയം ഉറപ്പാക്കുകയും ലീഗിൽ തങ്ങളുടെ ശക്തമായ കുതിപ്പ് തുടരുകയും ചെയ്തു. ഇനി നവംബർ 30ന് മോഹൻ ബഗാൻ ചെന്നൈയിൻ എഫ്‌സിയെയും ഡിസംബർ 2ന് ജംഷഡ്പൂർ എഫ്‌സി മുഹമ്മദൻ എസ്‌സിയെയും നേരിടും.
ഒക്‌ടോബർ രണ്ടിന് ട്രാക്ടർ എഫ്‌സിക്കെതിരായ മത്സരത്തിനായി ഇറാനിലേക്ക് പോകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഫുട്‌ബോൾ ഭീമൻമാരായ മോഹൻ ബഗാനെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടിൽ നിന്ന് അയോഗ്യരാക്കി. മത്സരം പുനഃക്രമീകരിക്കാനോ ന്യൂട്രൽ വേദിയിൽ നടത്താനോ മോഹൻ ബഗാൻ ആവശ്യപ്പെട്ടെങ്കിലും, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) മത്സരത്തിൽ നിന്ന് മോഹൻ ബഗാനെ ഒഴിവാക്കുന്നതായി സ്ഥിരീകരിച്ചു.
ടൂർണമെൻ്റിൽ മോഹൻ ബഗാൻ്റെ മുൻ മത്സരങ്ങളെല്ലാം അസാധുവായി കണക്കാക്കുമെന്ന് AFC പറയുന്നു. സെപ്തംബർ 18ന് താജിക്കിസ്ഥാൻ്റെ എഫ്‌സി റവ്‌ഷനെതിരായ ഗോൾരഹിത സമനിലയും ഇതിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ 28ന് ബെംഗളൂരു എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ശേഷം ടീം ഇറാനിലേക്ക് പോകാനിരിക്കുകയായിരുന്നു, എന്നാൽ സുരക്ഷാ കാരണങ്ങളാൽ കളിക്കാർ യാത്ര ചെയ്യാൻ തയ്യാറായില്ല. എഫ്‌സി റവ്‌ഷാൻ, ട്രാക്ടർ എസ്‌സി, ഖത്തറിൻ്റെ അൽ വക്ര എന്നിവരോടൊപ്പമാണ് മോഹൻ ബഗാൻ ഗ്രൂപ്പ് എയിൽ ഉണ്ടായിരുന്നത്.