Sunrisershyderabad

കഴിഞ്ഞ മത്സരത്തിലെ ഹീറോകള്‍ തുണയായില്ല!!! രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്, സൺറൈസേഴ്സിന്റ 162 ൺസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിന് നേടാനായത് 162 റൺസ് മാത്രം. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ 8 വിക്കറ്റുകളുടെ നഷ്ടത്തിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്. 114/5 എന്ന നിലയിൽ ടീം പരുങ്ങലിലായിരുന്ന ഘട്ടത്തിലാണ് അബ്ദുള്‍ സമദ് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് ഒത്തുചേരുന്നത്.

അവസാന ഓവറുകളിൽ അബ്ദുള്‍ സമദിന്റെയും ഷഹ്ബാസ് അഹമ്മദിന്റെയും പോരാട്ടമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 45 റൺസാണ് 162 റൺസിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്.

സമദ് 14 പന്തിൽ 29 റൺസുമായി സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 20 പന്തിൽ 29 റൺസ് നേടിയ അഭിഷേക് ശര്‍മ്മയാണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. ഷഹ്ബാസ് 22 റൺസും ക്ലാസ്സന്‍ 13 പന്തിൽ 24 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനായില്ല.

ഗുജറാത്തിന് വേണ്ടി മോഹിദ് ശര്‍മ്മ മൂന്ന് വിക്കറ്റുമായി ബൗളിംഗിൽ മികച്ച് നിന്നു.

Exit mobile version