Mohitsharma

നെറ്റ് ബൗളര്‍ ആകുന്നത് മോശം കാര്യമല്ല – മോഹിത് ശര്‍മ്മ

നെറ്റ് ബൗളര്‍ ആകുന്നത് മോശം കാര്യമല്ല എന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മ്മ. ഗുജറാത്തിനായി ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം മോഹിത് നേടിയിരുന്നു. 18 റൺസ് വിട്ട് നൽകി 2 വിക്കറ്റാണ് താരം നേടിയത്.

ഐപിഎൽ 2022ൽ താരം നെറ്റ് ബൗളറുടെ റോളിലാണ് സഹകരിച്ചത്. 2021ൽ ഐപിഎൽ ലേലത്തിൽ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. അതിന് മുമ്പുള്ള രണ്ട് സീസണുകളിലും താരത്തിന് കാര്യമായ അവസരം ലഭിച്ചില്ല.

നെറ്റ് ബൗളര്‍ എന്ന നിലയിൽ മികച്ച എക്സ്പോഷര്‍ ആണ് ഒരു താരത്തിന് ലഭിയ്ക്കുക എന്നും ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പന്തെറിയുവാനുള്ള അവസരവും നെറ്റ് ബൗളര്‍ക്ക് ലഭിയ്ക്കും. പരിശീലനത്തിലും കോംപറ്റീറ്റീവ് സ്വഭാവം കൊണ്ടുവരുന്നില്ലെങ്കില്‍ ഒരാളുടെ ക്രിക്കറ്റ് വളരില്ലെന്നും മോഹിത് സൂചിപ്പിച്ചു.

Exit mobile version