മുഹമ്മദ് കുദൂസ് ഇനി സ്പർസിന്റെ താരം! 55 മില്യൺ നൽകി


വെസ്റ്റ് ഹാമിന്റെ ഘാന താരമായ മുഹമ്മദ് കുദൂസിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്ട്‌സ്പറിന്റെ ശ്രമങ്ങൾ വിജയിച്ചു. 55 മില്യൺ പൗണ്ട് നൽകിയാണ് സ്പർസ് 24കാരനെ സ്വന്തമാക്കുന്നത്. അടുത്ത ദിവസം തന്നെ താരം ക്ലബിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.


കുദൂസിന് വെസ്റ്റ് ഹാമുമായി 2028 വരെ കരാർ ഉണ്ടായിരുന്നു‌. സ്പർസിന്റെ ആദ്യ ബിഡ് വെസ്റ്റ് ഹാം നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ താരം ക്ലബ് വിടണം എന്ന് തീരുമാനിച്ചതോടെ നീക്കം വേഗത്തിൽ ആയി.


2023-ൽ അയാക്സിൽ നിന്ന് 41.5 ദശലക്ഷം യൂറോയ്ക്ക് വെസ്റ്റ് ഹാമിൽ ചേർന്ന കുദൂസ്, തന്റെ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 18 ഗോളുകളും 10 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിരുന്നാലും, 2024-25 സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലീഗിൽ 14-ാം സ്ഥാനത്തെത്തിയ വെസ്റ്റ് ഹാമിനായി 35 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹം നേടിയത്.


മുഹമ്മദ് കുദൂസിനായുള്ള സ്പർസിന്റെ 50 മില്യൺ പൗണ്ട് ബിഡ് വെസ്റ്റ് ഹാം തള്ളി


വെസ്റ്റ് ഹാമിന്റെ ഘാന താരമായ മുഹമ്മദ് കുദൂസിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്ട്‌സ്പറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. 50 മില്യൺ പൗണ്ടിന്റെ ബിഡ് വെസ്റ്റ് ഹാം യുണൈറ്റഡ് തള്ളി. എന്നാൽ, കുദൂസ് സമ്മറിൽ ലണ്ടൻ സ്റ്റേഡിയം വിടാൻ ആഗ്രഹിക്കുന്നതിനാൽ ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.


24 വയസ്സുകാരനായ കുദൂസിന്റെ വെസ്റ്റ് ഹാമുമായുള്ള കരാർ 2028 വരെയാണ്. ഈ കരാറിൽ ഒരു ബൈഔട്ട് ക്ലോസ് ഉൾപ്പെടുന്നുണ്ട്, ഇത് ജൂലൈ മാസത്തിലെ ആദ്യ 10 ദിവസങ്ങളിൽ മാത്രമാണ് സജീവമാകുന്നത്. യൂറോപ്യൻ ക്ലബ്ബുകൾക്ക് 80 മില്യൺ പൗണ്ടും, പ്രീമിയർ ലീഗ് ടീമുകൾക്ക് 85 മില്യൺ പൗണ്ടും, സൗദി പ്രോ ലീഗ് ടീമുകൾക്ക് 120 മില്യൺ പൗണ്ടുമാണ് ഈ ക്ലോസിൽ നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ ഈ വിൻഡോ സജീവമായതിനാൽ, റിലീസ് ക്ലോസ് സജീവമാക്കാൻ ടോട്ടൻഹാം തങ്ങളുടെ ഓഫർ ഗണ്യമായി വർദ്ധിപ്പിക്കേണ്ടി വന്നേക്കാം.
2023-ൽ അയാക്സിൽ നിന്ന് 41.5 ദശലക്ഷം യൂറോയ്ക്ക് വെസ്റ്റ് ഹാമിൽ ചേർന്ന കുടുസ്, തന്റെ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 18 ഗോളുകളും 10 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിരുന്നാലും, 2024-25 സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലീഗിൽ 14-ാം സ്ഥാനത്തെത്തിയ വെസ്റ്റ് ഹാമിനായി 35 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹം നേടിയത്.


മുഹമ്മദ് കുദൂസ് വെസ്റ്റ് ഹാമിലേക്ക് അടുക്കുന്നു, അയാക്‌സും ആയി ധാരണയിൽ എത്തുന്നു

ഡച്ച് ക്ലബ് അയാക്സ്‌ വിങർ മുഹമ്മദ് കുദൂസ് വെസ്റ്റ് ഹാമിലേക്ക് അടുക്കുന്നു. താരത്തിന്റെ കരാർ കാര്യത്തിൽ ഇരു ക്ലബുകളും തമ്മിൽ ഏകദേശ ധാരണയിൽ എത്തുന്നത് ആയി ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഒർസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. 23 കാരനായ താരത്തിന് ആയുള്ള 41.5 മില്യൺ യൂറോയും 3 മില്യൺ യൂറോ ആഡ് ഓണും ഭാവിയിൽ താരത്തെ വിറ്റ് കിട്ടുന്ന 10 ശതമാനം തുക അയാക്സിന് നൽകാം എന്നുള്ള വെസ്റ്റ് ഹാം ഓഫർ ഡച്ച് ക്ലബ് സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ താരവും ആയി 5 വർഷത്തെ കരാറിന് വെസ്റ്റ് ഹാം വ്യക്തിഗത ധാരണയിൽ എത്തി.

ഇത് ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും താരം അംഗീകരിച്ചിട്ടുണ്ട്. നേരത്തെ താരത്തിന് ആയുള്ള മറ്റൊരു ഇംഗ്ലീഷ് ക്ലബ് ആയ ബ്രൈറ്റണിന്റെ ഓഫർ അയാക്‌സ് സ്വീകരിച്ചു എങ്കിലും കുദൂസും ആയി വ്യക്തിഗത കരാറിൽ എത്താൻ ബ്രൈറ്റണിനു ആയിരുന്നില്ല. 2 വർഷത്തെ കരാർ അയാക്സിൽ അവശേഷിക്കുന്ന താരം ക്ലബിൽ പുതിയ കരാർ സ്വീകരിക്കാൻ ഒരുക്കമായിരുന്നില്ല. സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ ഗോൾ നേടിയ താരം രണ്ടാം മത്സരത്തിൽ അയാക്‌സിന് ആയി അസിസ്റ്റും ചെയ്തിരുന്നു. 2020 മുതൽ അയാക്‌സ് താരം ആയ കുദൂസ് കഴിഞ്ഞ ലോകകപ്പിൽ ഘാനക്ക് ആയി മിന്നും പ്രകടനം ആണ് നടത്തിയത്.

മുഹമ്മദ് കുദൂസിനായുള്ള വെസ്റ്റ് ഹാമിന്റെ രണ്ടാം ബിഡും അയാക്സ് നിരസിച്ചു

മധ്യനിര താരം മുഹമ്മദ് കുദൂസിനായുള്ള വെസ്റ്റ് ഹാം യുണൈറ്റഡിന്റെ രണ്ടാമത്തെ ബിഡും അയാക്‌സ് നിരസിച്ചു. കുദൂസിനായി 42 മില്യൺ യൂറോയുടെ ബിഡ് ആണ് വെസ്റ്റ് ഹാം നടത്തിയത്‌. എന്നാൽ ഈ തുകയ്ക്ക് ഇപ്പോൾ കുദൂസിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അയാക്സ് പറഞ്ഞത്‌. 50 മില്യൺ യൂറോ എങ്കിലും കുദൂസിനായി ഇപ്പോൾ അയാക്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്‌.

വെസ്റ്റ് ഹാം യുണൈറ്റഡ് ഇനി ബിഡ് ചെയ്യുമോ എന്ന കാര്യം സംശയമാണ് എന്നാണ് റിപ്പോർട്ടുകൾ ‌ കുദൂസിനായി നേരത്തെ ബ്രൈറ്റണും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും കുദൂസും ബ്രൈറ്റണുമായുള്ള ചർച്ചകൾ പാളിയിരുന്നു.

കുദൂസ് ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഡച്ച് ക്ലബ്ബിനായി ഇറങ്ങിയിരുന്നു‌. രണ്ട് മത്സരങ്ങളും സ്റ്റാർട് ചെയ്ത താരം ഓപ്പണിംഗ് ഗെയിമിൽ സ്‌കോർ ചെയ്യുകയും രണ്ടാമത്തേതിൽ അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.

ഘാന രാജ്യാന്തര താരത്തിന് ഇനി രണ്ടു വർഷം കൂടെയേ അയാക്സിൽ കരാർ ഉള്ളൂ. അവിടെ പുതിയ കരാർ ഒപ്പുവെക്കാൻ കുദൂസ് ഒരുക്കവുമല്ല.2020 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.

മുഹമ്മദ് കുദുസിന് ആയി വെസ്റ്റ് ഹാം രംഗത്ത്

അയാക്സിന്റെ ഘാന വിങർ മുഹമ്മദ് കുദുസിന് ആയി ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്. തങ്ങളുടെ ബ്രസീലിയൻ താരം ലൂകാസ് പക്വറ്റയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിക്കുന്നതിനാൽ താരത്തിന് പകരമായി കുദുസിനെ എത്തിക്കാൻ ആണ് വെസ്റ്റ് ഹാം ശ്രമം. പക്വറ്റ ക്ലബ് വിട്ടാൽ അയാക്‌സ് താരത്തെ എത്തിക്കാൻ ആവും വെസ്റ്റ് ഹാം ശ്രമിക്കുക. കഴിഞ്ഞ ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ 23 കാരനായ കുദുസ് 2020 മുതൽ അയാക്സിന് ആയി മികച്ച പ്രകടനം ആണ് നടത്തുന്നത്.

വിങർ ആയും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും താരം തിളങ്ങാറുണ്ട്. നേരത്തെ താരത്തെ വാങ്ങുന്ന കാര്യത്തിൽ ഏതാണ്ട് 50 മില്യൺ യൂറോയിൽ ബ്രൈറ്റൺ അയാക്സും ആയി ധാരണയിൽ എത്തിയത് ആയിരുന്നു. എന്നാലും റിലീസ് ക്ലോസ് വേണം എന്ന കുദുസിന്റെ ആവശ്യം ബ്രൈറ്റൺ നിറസിച്ചതോടെ താരം ക്ലബിൽ ചേരുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുക ആയിരുന്നു. നിലവിൽ ഇത് വരെയും താരവും ആയി വ്യക്തിഗത ധാരണയിൽ എത്താൻ ബ്രൈറ്റണിനു ആയിട്ടില്ല.

മുഹമ്മദ് കദുസ് ബ്രൈറ്റണിലേക്ക് അടുക്കുന്നു

അയാക്സ് താരം മുഹമ്മദ് കദുസ് ബ്രൈറ്റണിലേക്ക് അടുക്കുന്നു. പ്രീമിയർ ലീഗിലെ പല വൻ ക്ലബുകളും താരത്തിനായി ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോൾ അയാക്സും ബ്രൈറ്റണും തമ്മിൽ താരത്തെ വിൽക്കാൻ കരാർ ധാരണയിൽ ആയിരിക്കുകയാണ്. 40 മില്യൺ ആകും ട്രാൻസ്ഫർ തുക. ഇനി കുദുസ് ബ്രൈറ്റണുമായി ധാരണയിൽ എത്തിയാൽ ഈ ട്രാൻസ്ഫർ പൂർത്തിയാകും.

നേരത്തെ ചെൽസിയും ലിവർപൂളും എല്ലാം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. അയാക്‌സ് ജേഴ്‌സിയിലും ലോകകപ്പിൽ ഘാനക്ക് വേണ്ടിയും മിന്നുന്ന പ്രകടനം പുറത്തെടുത്ത താരമാണ് കുദുസ്. അറ്റാക്കിങ് മിഡ്ഫീൽഡർ സ്ഥാനത്ത് കളിക്കുന്ന ഗോൾ കണ്ടെത്താനും മിടുക്കനാണ്.

മധ്യനിരയിൽ മാക് അലിസ്റ്ററിനെ നഷ്ടമായ ശേഷം ഈ സ്ഥാനത്തേക്ക് മികച്ച താരങ്ങളെ എത്തിക്കാൻ ബ്രൈറ്റൺ ശ്രമിക്കുകയാണ്‌. നിലവിൽ 2025 വരെയാണ് താരത്തിന് അയാക്സിൽ കരാർ ഉള്ളത്. ടീമിന്റെ പുതിയ കരാർ താരം മാസങ്ങൾക്ക് മുൻപേ തള്ളിയിരുന്നു.

മുഹമ്മദ് കുദുസിന് ആയി ചെൽസി ശ്രമം തുടങ്ങി

അയാക്‌സിന്റെ ഘാന വിങർ മുഹമ്മദ് കുദുസിന് ആയി ചെൽസി ശ്രമം തുടങ്ങി. താരത്തിന് ആയി ചെൽസി അയാക്‌സും ആയി സംസാരിച്ചു എന്നാണ് റിപ്പോർട്ട്. ഇത് വരെ ഔദ്യോഗിക ഓഫർ മുന്നോട്ട് വച്ചില്ല എങ്കിലും ക്ലബുകൾ തമ്മിലുള്ള ചർച്ചകൾ നടക്കുക ആണ്.

താരവും ആയി ചെൽസിക്ക് വ്യക്തിഗത ധാരണയിൽ എത്താൻ വലിയ പ്രയാസം ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്. നേരത്തെ 22 കാരനായ താരത്തിന് ആയി ആഴ്‌സണൽ രംഗത്തേക്ക് വരും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ചില താരങ്ങളെ വിൽക്കാൻ ആണ് ആഴ്‌സണലിന്റെ ശ്രമം.

മുഹമ്മദ് കുദുസിന് ആയി ആഴ്‌സണൽ ശ്രമിച്ചേക്കും എന്നു റിപ്പോർട്ട്

അയാക്‌സിന്റെ ഘാന മുന്നേറ്റനിര താരം മുഹമ്മദ് കുദുസിന് ആയി ആഴ്‌സണൽ ശ്രമിച്ചേക്കും എന്നു റിപ്പോർട്ട്. ഇതിനകം തന്നെ റൈസ്, ടിംബർ, ഹാവർട്സ് എന്നീ താരങ്ങളെ ടീമിൽ എത്തിച്ച ആഴ്‌സണൽ ഒരു മുന്നേറ്റനിര താരത്തിന് ആയി രംഗത്തേക്ക് വന്നേക്കും എന്നു നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു.

അയാക്‌സിൽ നിന്നു ടിംബറെ ടീമിൽ എത്തിച്ച ആഴ്‌സണൽ കുദുസിനും ആയി ശ്രമിച്ചേക്കും എന്നു വിശ്വസ്തൻ ആയ ഡെയ്‌ലി മെയിൽ റിപ്പോർട്ടർ സാമി മോക്ബൽ ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിന് മുമ്പ് ആഴ്‌സണലിന് ടീമിലെ പല താരങ്ങളെയും വിൽക്കേണ്ടി വരും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ അടക്കം ശ്രദ്ധേയ പ്രകടനം ആണ് കുദുസ് നടത്തിയത്. താരത്തിന് ആയി 40 മില്യൺ പൗണ്ട് എങ്കിലും അയാക്‌സ് ആവശ്യപ്പെടും എന്നാണ് സൂചന.

“കുദുസ് നേരത്തെ തന്നെ ബാഴ്സയുടെ നിരീക്ഷണത്തിൽ”

അയാക്സിന്റെ ഘാന താരം മുഹമ്മദ് കുദുസിനെ നേരത്തെ മുതൽ നിരീക്ഷിക്കുന്നതായി ജോർഡി ക്രൈഫ്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ബാഴ്‌സലോണ യുവതാരത്തെ നേരത്തെ മുതൽ ശ്രദ്ധിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്.

“ഒരു വർഷം മുൻപേ കുദുസിന്റെ മത്സരം താൻ വീക്ഷിച്ചിരുന്നു. അതിന് ശേഷം താരത്തെ വളരെ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.” ജോർഡി പറഞ്ഞു. എന്നാൽ ഇതിനർത്ഥം ബാഴ്‌സലോണ താരത്തെ ടീമിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നു എന്നല്ല എന്നും അദ്ദേഹം തീർത്തു പറഞ്ഞു. “ബാഴ്‌സലോണക്ക് കുദുസിനെ വേണം എന്ന് ഇതിനർത്ഥമില്ല. ലോകകപ്പിലെ പ്രകടനം താരത്തിന്റെ മേലുള്ള ശ്രദ്ധ വർധിപ്പിച്ചിട്ടുണ്ട്.”

നേരത്തെ കുദുസിനെ നിരീക്ഷിക്കാൻ ഉണ്ടായ സഹചര്യവും ജോർഡി ക്രൈഫ് വെളിപ്പെടുത്തി. “താരത്തിന്റെ പൊസിഷൻ സംബന്ധിച്ച ചർച്ചകൾ ആണ് തന്റെ ശ്രദ്ധ ആകർഷിച്ചത്” അദ്ദേഹം തുടർന്നു. “ഹോളണ്ടിൽ കുദുസ് ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ ആണോ അതോ ഒരു സ്‌ട്രൈക്കർ ആണോ എന്നതായിരുന്നു ചർച്ച”. ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കാൻ ബാഴ്‌സക്ക് ആകില്ല എന്നും ജോർഡി ക്രൈഫ് സൂചിപ്പിച്ചു.

തീപ്പൊരി പോരാട്ടം!! മൊഹമ്മദ് കുദുസിനും ഘാനക്കും മുന്നിൽ കൊറിയ വീണു

ഖത്തറിൽ ഇന്ന് ക്ലാസിക് മത്സരങ്ങൾ മാത്രം. ആദ്യ മത്സരത്തിൽ സെർബിയയും കാമറൂണും കളിച്ച ത്രില്ലറിനു പിറകെ ഇറങ്ങിയ ഘാനയും കൊറിയയും മറ്റൊരു ആവേശകരമായ മത്സരമാണ് ഫുട്ബോൾ പ്രേമികൾക്ക് നൽകിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ഘാന 3-2ന് വിജയിച്ചു. മുഹമ്മദ് കുദുസിന്റെ ഇരട്ട ഗോളുകൾ ആണ് ഘാനക്ക് വിജയം നൽകിയത്.

ദക്ഷിണ കൊറിയയെ ഞെട്ടിച്ച ആദ്യ പകുതിയാണ് ഇന്ന് ഖത്തറിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കാണാൻ ആയത്. പതിയെ കളിയിൽ താളം കണ്ടെത്തിയ ഘാന 24ആം മിനുട്ടിൽ ലീഡ് എടുത്തു. ജോർദൻ ആയു എടുത്ത ഒരു ഫ്രീകിക്ക് കൊറിയയുടെ പെനാൾട്ടി ബോക്സിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. പന്ത് ക്ലിയർ ചെയ്യാൻ കൊറിയ പ്രയാസപ്പെടുന്നതിന് ഇടയിൽ സലിസു ഗോൾ നേടി കൊണ്ട് ഘാനയെ മുന്നിൽ എത്തിച്ചു. സ്കോർ 1-0

ആ ഗോൾ പിറന്ന് പത്ത് മിനുട്ടുകൾക്ക് ശേഷം വീണ്ടും ഘാന ഗോൾ നേടി. ഇത്തവണ യുതാരം മുഹമ്മദ് കുദൂസ് ആണ് ഘാനയ്ക്കായി വല ചലിപ്പിച്ചത്‌. ഈ ഗോളും ജോർദൻ അയുവിന്റെ ക്രോസിൽ നിന്നാണ് പിറന്നത്. 2-0

രണ്ടാം പകുതിയിൽ ആണ് കൊറിയയുടെ തിരിച്ചടി വന്നത്. 58ആം മിനുട്ടിൽ ചോ അവരുടെ ആദ്യ ഗോൾ നേടി. ലീ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ ചോ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു‌. സ്കോർ 2-1

3 മിനുട്ടുകൾ കഴിഞ്ഞ് ചോ വീണ്ടും കൊറിയക്കായി വല കുലുക്കി‌. കിം ജിൻ സുവിന്റെ ക്രോസിൽ നിന്ന് ഒരു പവർ ഫുൾ ഹെഡറിലൂടെ ആയിരുന്നു രണ്ടാം ഫിനിഷ്. സ്കോർ 2-2..

ഘാന തളർന്നില്ല. അവർ 6 മിനുട്ടുകൾക്ക് അകം ലീഡ് തിരികെയെടുത്തു. യുവതാരം കുദുസ് തന്നെയാണ് വീണ്ടും ഘാനക്കായി ഗോൾ നേടിയത്. ഇനാകി വില്യംസ് ഒരു ഷോട്ട് മെസ് ടൈം ചെയ്തപ്പോൾ അത് കുദുസിന്റെ കാലുകളിലേക്ക് എത്തുകയും താരം ഒരു പിഴവും വരുത്താതെ വല കണ്ടെത്തുകയും ചെയ്തു. സ്കോർ 3-2.

ഇതിന് ശേഷം കൊറിയ നിരവധി അവസരങ്ങൾ ഉണ്ടാക്കി. ഘാന ഡിഫൻസും അറ്റിസിഗിയും ഏഷ്യൻ ടീമിന് തടസ്സമായി നിന്നു. ഇഞ്ച്വറി ടൈമിൽ മാത്രം രണ്ട് ഗംഭീര സേവുകൾ അറ്റിസിഗി നടത്തി.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഘാനക്ക് 3 പോയിന്റും കൊറിയക്ക് 1 പോയിന്റും ആണുള്ളത്. കൊറിയ അവസാന മത്സരത്തിൽ പോർച്ചുഗലിനെയും ഘാന ഉറുഗ്വേയെയും നേരിടും.

Exit mobile version