മുഹമ്മദ് കുദൂസ്

മുഹമ്മദ് കുദുസിന് ആയി ആഴ്‌സണൽ ശ്രമിച്ചേക്കും എന്നു റിപ്പോർട്ട്

അയാക്‌സിന്റെ ഘാന മുന്നേറ്റനിര താരം മുഹമ്മദ് കുദുസിന് ആയി ആഴ്‌സണൽ ശ്രമിച്ചേക്കും എന്നു റിപ്പോർട്ട്. ഇതിനകം തന്നെ റൈസ്, ടിംബർ, ഹാവർട്സ് എന്നീ താരങ്ങളെ ടീമിൽ എത്തിച്ച ആഴ്‌സണൽ ഒരു മുന്നേറ്റനിര താരത്തിന് ആയി രംഗത്തേക്ക് വന്നേക്കും എന്നു നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു.

അയാക്‌സിൽ നിന്നു ടിംബറെ ടീമിൽ എത്തിച്ച ആഴ്‌സണൽ കുദുസിനും ആയി ശ്രമിച്ചേക്കും എന്നു വിശ്വസ്തൻ ആയ ഡെയ്‌ലി മെയിൽ റിപ്പോർട്ടർ സാമി മോക്ബൽ ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിന് മുമ്പ് ആഴ്‌സണലിന് ടീമിലെ പല താരങ്ങളെയും വിൽക്കേണ്ടി വരും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ അടക്കം ശ്രദ്ധേയ പ്രകടനം ആണ് കുദുസ് നടത്തിയത്. താരത്തിന് ആയി 40 മില്യൺ പൗണ്ട് എങ്കിലും അയാക്‌സ് ആവശ്യപ്പെടും എന്നാണ് സൂചന.

Exit mobile version