Picsart 22 12 01 00 05 07 808

“കുദുസ് നേരത്തെ തന്നെ ബാഴ്സയുടെ നിരീക്ഷണത്തിൽ”

അയാക്സിന്റെ ഘാന താരം മുഹമ്മദ് കുദുസിനെ നേരത്തെ മുതൽ നിരീക്ഷിക്കുന്നതായി ജോർഡി ക്രൈഫ്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ബാഴ്‌സലോണ യുവതാരത്തെ നേരത്തെ മുതൽ ശ്രദ്ധിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്.

“ഒരു വർഷം മുൻപേ കുദുസിന്റെ മത്സരം താൻ വീക്ഷിച്ചിരുന്നു. അതിന് ശേഷം താരത്തെ വളരെ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.” ജോർഡി പറഞ്ഞു. എന്നാൽ ഇതിനർത്ഥം ബാഴ്‌സലോണ താരത്തെ ടീമിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നു എന്നല്ല എന്നും അദ്ദേഹം തീർത്തു പറഞ്ഞു. “ബാഴ്‌സലോണക്ക് കുദുസിനെ വേണം എന്ന് ഇതിനർത്ഥമില്ല. ലോകകപ്പിലെ പ്രകടനം താരത്തിന്റെ മേലുള്ള ശ്രദ്ധ വർധിപ്പിച്ചിട്ടുണ്ട്.”

നേരത്തെ കുദുസിനെ നിരീക്ഷിക്കാൻ ഉണ്ടായ സഹചര്യവും ജോർഡി ക്രൈഫ് വെളിപ്പെടുത്തി. “താരത്തിന്റെ പൊസിഷൻ സംബന്ധിച്ച ചർച്ചകൾ ആണ് തന്റെ ശ്രദ്ധ ആകർഷിച്ചത്” അദ്ദേഹം തുടർന്നു. “ഹോളണ്ടിൽ കുദുസ് ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ ആണോ അതോ ഒരു സ്‌ട്രൈക്കർ ആണോ എന്നതായിരുന്നു ചർച്ച”. ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കാൻ ബാഴ്‌സക്ക് ആകില്ല എന്നും ജോർഡി ക്രൈഫ് സൂചിപ്പിച്ചു.

Exit mobile version