ഡു പ്ലെസിയ്ക്ക് ദേശീയ കരാര്‍ ഇല്ല

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയ്ക്ക് ദേശീയ കരാര്‍ ഇല്ല. അതേ സമയം ഹെയിന്‍റിച്ച് ക്ലാസ്സെന് ദേശീയ കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഫാഫ് ഡു പ്ലെസി എന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നില്‍. വനിത താരങ്ങളില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ലാറ ഗുഡോളിന് കരാര്‍ ഉണ്ട്.

ദേശീയ കരാര്‍ ലഭിച്ച പുരുഷ താരങ്ങള്‍: Temba Bavuma, Quinton de Kock, Dean Elgar, Beuran Hendricks, Reeza Hendricks, Heinrich Klaasen, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen.

ദേശീയ കരാര്‍ ലഭിച്ച വനിത താരങ്ങള്‍: Trisha Chetty, Nadine de Klerk, Mignon du Preez, Lara Goodall, Shabnim Ismail, Sinalo Jafta, Marizanne Kapp, Ayabonga Khaka, Masabata Klaas, Lizelle Lee, Sune Luus, Tumi Sekhukhune, Chloe Tryon, Dane van Niekerk, Laura Wolvaardt.

ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഒരുക്കിയത്.

Lizellelee

ലിസെല്ലേ ലീ(69) – ലോറ വള്‍വാര്‍ഡട്(53) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടി നല്‍കിയ തുടക്കം തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാരും മുന്നോട്ട് കൊണ്ടു പോയപ്പോള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമായി. മൂന്നാം വിക്കറ്റില്‍ മിഗ്നണ്‍ ഡു പ്രീസ് – ലാറ ഗുഡോള്‍ കൂട്ടുകെട്ട് 103 റണ്‍സാണ് നേടിയത്.

61 റണ്‍സ് നേടിയ മിഗ്നണിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ലാറ ഗുഡോള്‍ പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി.

ലാറ 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മരിസാനെ കാപ്പ്(22*) ബൗണ്ടറി നേടി ടീമിനെ 48.4 ഓവറില്‍ 269 റണ്‍സിലേക്ക് എത്തിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.

41 ഓവറില്‍ 157ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ശക്തമായ ബൗളിംഗ് പ്രകടനുമായി ഇന്ത്യ. ജൂലന്‍ ഗോസ്വാമിയും രാജേശ്വരി ഗായ്ക്വാഡും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

49 റണ്‍സ് നേടിയ ലാറ ഗൂഡോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ സൂനേ ലൂസ് 36 റണ്‍സ് നേടി. ജൂലന്‍ ഗോസ്വാമി നാലും രാജേശ്വരി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മാനസി ജോഷി രണ്ട് വിക്കറ്റ് നേടി.

Exit mobile version