ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്‌പെയിൻ, ഫ്രാൻസ് പോരാട്ടം

ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്വർണ മെഡലൈനായി സ്‌പെയിൻ ഫ്രാൻസ് പോരാട്ടം. രാത്രി നടന്ന മത്സരത്തിൽ ഈജിപ്തിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ആണ് ആതിഥേയരായ തിയറി ഒൻറിയുടെ ടീം 3-1 എന്ന സ്കോറിന് മറികടന്നത്. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ ഈജിപ്തും മികച്ച അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മഹ്മൗദ് സാബറിലൂടെ ഈജിപ്ത് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 83 മത്തെ മിനിറ്റിൽ ടൂർണമെന്റിൽ അതുഗ്രൻ ഫോമിലുള്ള ജീൻ മറ്റെറ്റ മൈക്കിൾ ഒലീസയുടെ പാസിൽ നിന്നു ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. 90 മിനിറ്റിനു ശേഷം മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.

മറ്റെറ്റ

രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ആദ്യ മഞ്ഞ കാർഡ് കണ്ട ഈജിപ്ത് പ്രതിരോധതാരം ഒമർ ഫയദ് എക്സ്ട്രാ സമയത്തിന്റെ തുടക്കത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവർ 10 പേരായി ചുരുങ്ങി. ഇത് മുതലാക്കിയ ഫ്രാൻസ് പിന്നെ ആക്രമണം അഴിച്ചു വിട്ടു. 99 മത്തെ മിനിറ്റിൽ കിലിയൻ സിദിലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെറ്റ ഫ്രാൻസിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിൽ ഡിസയർ ഡൗയുടെ പാസിൽ നിന്നു ടൂർണമെന്റിലെ താരമായ മൈക്കിൾ ഒലീസ ലിയോണിൽ ഫ്രഞ്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. മറ്റെറ്റയുടെയും ഒലീസയുടെയും മിന്നും ഫോമാണ് ഫൈനലിൽ സ്പെയിനിന് എതിരെയും ഫ്രഞ്ച് പ്രതീക്ഷ. അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഈജിപ്ത്, മൊറോക്കോയെ ആണ് നേരിടുക.

മൈക്കിൾ ഒലിസെയുടെ സൈനിംഗ് ബയേൺ മ്യൂണിക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഫ്രഞ്ച് താരം മൈക്കിൾ ഒലിസെയുടെ സൈനിംഗ് ബയേൺ മ്യൂണിക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ 22 കാരനായ യുവ ഫ്രഞ്ച് താരം മൈക്കിൾ ഒലിസെ 2029 വരെയുള്ള കരാറിൽ ഒപ്പുവെച്ചതായി ബയേൺ അറിയിച്ചു. 45 മില്യണും ആഡ് ഓണും ട്രാൻസ്ഫർ ഫീ ആയി ബയേൺ നൽകും. ഭാവിയിൽ ബയേൺ താരത്തെ വിൽക്കുമ്പോൾ നിശ്ചിത തുകയും ക്രിസ്റ്റൽ പാലസിനു ലഭിക്കും.

നേരത്തെ താരത്തിന് മുന്നിൽ പാലസ് പുതിയ കരാറും മുന്നോട്ട് വച്ചിരുന്നു. കഴിഞ്ഞ 2,3 സീസണുകളിൽ പാലസിന് ആയി മിന്നും പ്രകടനം ആണ് മൈക്കിൾ ഒലിസെ കാഴ്ച വെച്ചത്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നു.

“എഫ്‌സി ബയേണുമായുള്ള ചർച്ചകൾ വളരെ പോസിറ്റീവായിരുന്നു, ഇത്രയും വലിയ ക്ലബിനായി കളിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇതൊരു വലിയ വെല്ലുവിളിയാണ്, ഈ തലത്തിൽ എന്നെത്തന്നെ തെളിയിക്കാനും വരും വർഷങ്ങളിൽ ഞങ്ങളുടെ ടീമിനൊപ്പം കഴിയുന്നത്ര കിരീടങ്ങൾ നേടുന്നതിൽ നിർണായക പങ്ക് വഹിക്കാനും ഞാൻ ആഗ്രഹിക്കുന്നു.” ഒലിസെ പറഞ്ഞു.

ക്രിസ്റ്റൽ പാലസ് താരം മൈക്കിൾ ഒലിസെ ബയേൺ മ്യൂണിക്കിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസിന്റെ 22 കാരനായ യുവ ഫ്രഞ്ച് താരം മൈക്കിൾ ഒലിസെ ബയേൺ മ്യൂണിക്കിൽ ചേരാൻ തീരുമാനിച്ചത് ആയി ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. ഇനി പാലസും ആയി കരാർ ധാരണയിൽ എത്തിയാൽ താരം ജർമ്മൻ ക്ലബിൽ എത്തും. താരത്തിന് ആയി ബയേണിന് ഒപ്പം ചെൽസി, ന്യൂകാസ്റ്റിൽ യുണൈറ്റഡ് ക്ലബുകളും ശക്തമായി രംഗത്ത് ഉണ്ടായിരുന്നു.

താരത്തിന് ആയി മുടക്കേണ്ട വലിയ തുകയും താരത്തിന്റെ ആവശ്യങ്ങളും ചെൽസിയെ ഈ കരാറിൽ നിന്നു പിന്മാറാൻ പ്രേരിപ്പിക്കുക ആയിരുന്നു. നിലവിൽ താരത്തിന് റിലീസ് ക്ലൗസ് ഉണ്ട്, എന്നാൽ ഇത് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബിന് മാത്രമെ ഉപയോഗിക്കാൻ ആവുകയുള്ളൂ എന്നതും ബയേണിന് അനുകൂലമായി. നേരത്തെ താരത്തിന് മുന്നിൽ പാലസ് പുതിയ കരാറും മുന്നോട്ട് വച്ചിരുന്നു. കഴിഞ്ഞ 2,3 സീസണുകളിൽ പാലസിന് ആയി മിന്നും പ്രകടനം ആണ് മൈക്കിൾ ഒലിസെ കാഴ്ച വെച്ചത്.

ഒലിസെയെ സ്വന്തമാക്കാൻ ചെൽസിയും രംഗത്ത്

ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ആയി ചെൽസിയും രംഗത്ത്. ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകിയാൽ താരത്തെ സ്വന്തമാക്കാൻ ആകും. യുണൈറ്റഡും ചെൽസിയും ഇപ്പോൾ താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ബയേൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരും താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്. 22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇതുവരെ ഏതു ക്ലബിലേക്ക് പോകണം എന്ന് ഒലിസെ തീരുമാനിച്ചിട്ടില്ല. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നു.

ചെൽസി കഴിഞ്ഞ സീസണിലും ഒലീസെയെ സ്വന്തമാക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും താരം ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.

ഒലിസെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചെൽസിയുടെയും ശ്രമം

ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ആയി ചെൽസിയും രംഗത്ത്. ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകിയാൽ താരത്തെ സ്വന്തമാക്കാൻ ആകും. യുണൈറ്റഡും ചെൽസിയും ഇപ്പോൾ താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.

22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. ഇതുവരെ ഏതു ക്ലബിലേക്ക് പോകണം എന്ന് ഒലിസെ തീരുമാനിച്ചിട്ടില്ല.

വലതു വിങ്ങിൽ ആന്റണിയുടെ മോശം പ്രകടനങ്ങൾ ആണ് യുണൈറ്റഡ് ഒരു പുതിയ റൈറ്റ് വിങ്ങറെ തേടാനുള്ള പ്രധാന കാരണം. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നു.

ചെൽസി കഴിഞ്ഞ സീസണിലും ഒലീസെയെ സ്വന്തമാക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും താരം ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.

മൈക്കിൾ ഒലിസെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുള്ളതായി ഈസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകാൻ യുണൈറ്റഡ് ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ. 22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.

വലതു വിങ്ങിൽ ആന്റണിയുടെ മോശം പ്രകടനങ്ങൾ ആണ് യുണൈറ്റഡ് ഒരു പുതിയ റൈറ്റ് വിങ്ങറെ തേടാനുള്ള പ്രധാന കാരണം. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 7 ഗോളുകളും 4 അസിസ്റ്റിലും ഒലിസെ നൽകിയിരുന്നു.

ചെൽസി കഴിഞ്ഞ സീസണിൽ ഒലീസെയെ സ്വന്തമാക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും താരം ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.

ക്രിസ്റ്റൽ പാലസിൽ പുതിയ കരാർ ഒപ്പ് വെച്ചു മൈക്കിൾ ഒലിസെ, ചെൽസിക്ക് തിരിച്ചടി

ക്രിസ്റ്റൽ പാലസിൽ പുതിയ നാലു വർഷത്തെ കരാർ ഒപ്പ് വെച്ചു മൈക്കിൾ ഒലിസെ. നേരത്തെ താരത്തിന് ആയി രംഗത്ത് വന്ന ചെൽസി താരത്തിന്റെ റിലീസ് ക്ലോസ് ആക്ടിവേറ്റ് ചെയ്തത് ആയി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ താരത്തിനെ അനധികൃതമായി ആണ് ചെൽസി സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നു ആരോപിച്ച പാലസ് അവർക്ക് എതിരെ കോടതിയെ സമീപിക്കും എന്നു അറിയിച്ചിരുന്നു.

തുടർന്ന് ആണ് താരം തങ്ങൾക്ക് ഒപ്പം നാലു വർഷത്തെ കരാർ ഒപ്പ് വെച്ചു എന്ന കാര്യം ക്രിസ്റ്റൽ പാലസ് ചെയർമാൻ സ്റ്റീവ് പാരിഷ് അറിയിച്ചത്. ഒലിസെ തന്നെയാണ് പാലസിന് ഒപ്പം തുടരാൻ തീരുമാനിച്ചത് എന്നു പിന്നീട് പരിശീലകൻ റോയ് ഹഡ്സണും വ്യക്തമാക്കി. ചെൽസിക്ക് വലിയ തിരിച്ചടി ആയി ഇത്. ഇംഗ്ലണ്ടിൽ ജനിച്ച 21 കാരനായ ഒലിസെ ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി അക്കാദമികളിൽ കളിച്ചിട്ടുണ്ട്. വിങറും അറ്റാക്കിങ് മിഡ്ഫീൽഡറും ആയ താരം പാലസിന് ആയി 71 കളികളിൽ നിന്നു 6 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസ് അണ്ടർ 21 ടീമിലും താരം ഭാഗം ആയിരുന്നു.

Exit mobile version