Picsart 24 05 03 10 33 18 891

മൈക്കിൾ ഒലിസെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുള്ളതായി ഈസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകാൻ യുണൈറ്റഡ് ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ. 22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.

വലതു വിങ്ങിൽ ആന്റണിയുടെ മോശം പ്രകടനങ്ങൾ ആണ് യുണൈറ്റഡ് ഒരു പുതിയ റൈറ്റ് വിങ്ങറെ തേടാനുള്ള പ്രധാന കാരണം. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 7 ഗോളുകളും 4 അസിസ്റ്റിലും ഒലിസെ നൽകിയിരുന്നു.

ചെൽസി കഴിഞ്ഞ സീസണിൽ ഒലീസെയെ സ്വന്തമാക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും താരം ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.

Exit mobile version