Picsart 24 06 13 21 09 22 681

ഒലിസെയെ സ്വന്തമാക്കാൻ ചെൽസിയും രംഗത്ത്

ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ആയി ചെൽസിയും രംഗത്ത്. ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകിയാൽ താരത്തെ സ്വന്തമാക്കാൻ ആകും. യുണൈറ്റഡും ചെൽസിയും ഇപ്പോൾ താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ബയേൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരും താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്. 22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇതുവരെ ഏതു ക്ലബിലേക്ക് പോകണം എന്ന് ഒലിസെ തീരുമാനിച്ചിട്ടില്ല. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നു.

ചെൽസി കഴിഞ്ഞ സീസണിലും ഒലീസെയെ സ്വന്തമാക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും താരം ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.

Exit mobile version