Picsart 24 05 25 12 54 04 685

ഒലിസെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചെൽസിയുടെയും ശ്രമം

ക്രിസ്റ്റ്യൽ പാസിന്റെ വിങ്ങർ മൈക്കൽ ഒലിസെയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി ആയി ചെൽസിയും രംഗത്ത്. ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒലിസെയുടെ റിലീസ് ക്ലോസ് ആയ 60 മില്യൺ നൽകിയാൽ താരത്തെ സ്വന്തമാക്കാൻ ആകും. യുണൈറ്റഡും ചെൽസിയും ഇപ്പോൾ താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.

22കാരനായ ഫ്രഞ്ച് വിങ്ങർ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനങ്ങളാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. ഇതുവരെ ഏതു ക്ലബിലേക്ക് പോകണം എന്ന് ഒലിസെ തീരുമാനിച്ചിട്ടില്ല.

വലതു വിങ്ങിൽ ആന്റണിയുടെ മോശം പ്രകടനങ്ങൾ ആണ് യുണൈറ്റഡ് ഒരു പുതിയ റൈറ്റ് വിങ്ങറെ തേടാനുള്ള പ്രധാന കാരണം. ഈ സീസണിൽ ക്രിസ്റ്റൽ പാലസിനായി 10 ഗോളുകളും 5 അസിസ്റ്റും ഒലിസെ നൽകിയിരുന്നു.

ചെൽസി കഴിഞ്ഞ സീസണിലും ഒലീസെയെ സ്വന്തമാക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ അന്നത്തെ റിലീസ് ക്ലോസായ 35 ദശലക്ഷം നൽകാൻ തയ്യാറായിട്ടും താരം ചെൽസിയിൽ പോകാൻ തയ്യാറായിരുന്നില്ല.

Exit mobile version