Here we go!! മേസൺ മൗണ്ട് ഇനി റെഡ് ഡെവിൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിംഗ്

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം വിജയിച്ചു. മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് ആകും മൗണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും. അഞ്ച് വർഷത്തെ കരാർ ആകും മൗണ്ട് യുണൈറ്റഡിൽ ഒപ്പുവെക്കുക.

60 മില്യണ് ആകും ട്രാൻസ്ഫർ തുക. 55 മില്യൺ ട്രാൻസ്ഫർ ഫീയും 5 മില്യൺ ആഡ് ഓണുമായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് ബിഡുകൾ ചെൽസി നിരസിച്ചിരുന്നു. എങ്കിലും അവസാനം ചെൽസി ട്രാൻസ്ഫർ തുക കുറക്കാൻ സമ്മതിക്കുകയായിരുന്നു.

ചെൽസി മൗണ്ടിനായി ആവശ്യപ്പെട്ട തുക ആദ്യം 80 മില്യൺ ആയിരുന്നു‌. അവിടെ നിന്നാണ് 55 മില്യണിലേക്ക് ഈ തുക കുറഞ്ഞത്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു മാസം മുമ്പ് തമ്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

പണം പോരാ! മൗണ്ടിനു ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഓഫറും ചെൽസി തള്ളി

തങ്ങളുടെ ഇംഗ്ലീഷ് മുന്നേറ്റനിര താരം മേസൺ മൗണ്ടിന് ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഓഫറും ചെൽസി തള്ളി. നേരത്തെ 2 തവണയും പണം കൂടുതൽ ആവശ്യപ്പെട്ട ചെൽസി ഇത്തവണയും പതിവ് പല്ലവി ആവർത്തിച്ചു. ദ അത്ലറ്റിക് ലേഖകൻ ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

50 മില്യൺ പൗണ്ട് പ്ലസ് 5 മില്യൺ പൗണ്ട് ആഡ് ഓൺ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ചെൽസിക്ക് മുന്നിൽ വച്ച ഓഫർ. എന്നാൽ ഇത് തള്ളിയ ചെൽസി 58 മില്യൺ പൗണ്ട് പ്ലസ് 7 മില്യൺ ആഡ് ഓൺ തുക യുണൈറ്റഡിന് മുന്നിൽ കൗണ്ടർ ഓഫർ വച്ചു. നേരിട്ടുള്ള ചർച്ചക്കും ചെൽസി യുണൈറ്റഡ് അധികൃതരെ ക്ഷണിച്ചു. താരത്തെ പ്രീ സീസണിനു മുമ്പ് സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷയിൽ ആണ് യുണൈറ്റഡ്.

മൂന്നാം ബിഡുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തി, ചെൽസി ഓഫർ സ്വീകരിക്കാൻ സാധ്യത

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ബിഡ് എത്തി. 50 മില്യൺ യൂറോയുടെ ബിഡ് ആണ് മൗണ്ടിനായി യുണൈറ്റഡ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. 5 മില്യൺ ആഡ് ഓണായും യുണൈറ്റഡ് നൽകും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് ബിഡും ചെൽസി നിരസിച്ചിരുന്നു. ഇപ്പോൾ രണ്ടു ക്ലബും ഒരു ധാരണയിലെത്തി എന്നും ഒരാഴ്ചക്ക് അകം ഈ ട്രാൻസ്ഫർ പൂർത്തിയാകും എന്നും ആണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ചെൽസി മൗണ്ടിനായി ആദ്യം ആവശ്യപ്പെട്ട തുക 80 മില്യൺ ആയിരുന്നു. അതിൽ നിന്നാണ് 55 മില്യണിലേക്ക് എത്തിയത്‌. യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ ആയി ഇതു മാറും. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ധാരണയിൽ എത്തുന്നു, മേസൺ മൗണ്ട് ട്രാൻസ്ഫർ ഒരാഴ്ചക്ക് അകം പൂർത്തിയാകും

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമം വിജയിക്കുന്നു. മൗണ്ടിനെ 60 മില്യണ് വിട്ടു കൊടുക്കാൻ ചെൽസി തയ്യാറാണെന്നും യുണൈറ്റഡ് ആ പൈസ നൽകാൻ തയ്യാറാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡും ചെൽസി നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു ക്ലബും ഒരു ധാരണയിലെത്തി എന്നും ഒരാഴ്ചക്ക് അകം ഈ ട്രാൻസ്ഫർ പൂർത്തിയാകും എന്നും ആണ് സൂചനകൾ.

ചെൽസി മൗണ്ടിനായി ആവശ്യപ്പെടുന്ന തുക 80 മില്യണിൽ യുണൈറ്റഡ് 55 മില്യണും ബാക്കി ആഡ് ഓണുമായി നൽകി താരത്തെ സ്വന്തമാക്കും. യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ ആയി ഇതു മാറും. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

മൗണ്ടിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡും ചെൽസി നിരസിച്ചു

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡും ചെൽസി നിരസിച്ചു. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡും തള്ളിയിരുന്നു. മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ പൗണ്ട് ആയിരുന്നു ആദ്യം ബിഡ് ചെയ്തത്. പിന്നീട് അത് 50 മില്യണായി ഉയർത്തി. എന്നാൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനു താരത്തെ വിൽക്കാനായി ഇപ്പോൾ വിട്ടുവീഴ്ചകൾ നടത്താൻ ഒരുങ്ങുകയാണ്.

ചെൽസി മൗണ്ടിനായി ആവശ്യപ്പെടുന്ന തുക 80 മില്യണിൽ നിന്ന് 60 മില്യൺ പൗണ്ട് ആക്കി കുറച്ചിട്ടുണ്ട് എന്നാണ് പുതിയ വാർത്തകൾ. യുണൈറ്റഡ് 55 മില്യണും ബാക്കി ആഡ് ഓണുമായി നൽകി താരത്തെ സ്വന്തമാക്കാനുള്ള വഴികളാണ് തെളിയുന്നത്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. മൗണ്ടിന് പുതിയ കരാർ നൽകാനുള്ള ശ്രമങ്ങൾ ചെൽസി അവസാനിപ്പിക്കുകയും ചെയ്തു.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

മേസൺ മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡ്

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾക്ക് തുടരുന്നു. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് തള്ളിയിരുന്നു. ഇതിനു പിന്നാലെ യുണൈറ്റഡ് രണ്ടാം ബിഡ് സമർപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ പൗണ്ട് ആയിരുന്നു ആദ്യം ബിഡ് ചെയ്തത്. ഇപ്പോൾ അത് 50 മില്യണായി ഉയർത്തി എന്നാണ് റിപ്പോർട്ട്.

ചെൽസി മൗണ്ടിനായി ആവശ്യപ്പെടുന്ന തുക 80 മില്യണിൽ നിന്ന് 70 മില്യൺ പൗണ്ട് ആക്കി കുറച്ചിട്ടുണ്ട്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. മൗണ്ടിന് പുതിയ കരാർ നൽകാനുള്ള ശ്രമങ്ങൾ ചെൽസി അവസാനിപ്പിക്കുകയും ചെയ്തു.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

മേസൺ മൗണ്ടിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് ചെൽസി നിരസിച്ചു

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾക്ക് തിരിച്ചടി. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് തള്ളിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ പൗണ്ട് ആയിരുന്നു ബിഡ് ചെയ്തത്. എന്നാൽ താരത്തെ ഈ തുകയ്ക്ക് നൽകാൻ ആകില്ല എന്ന് ചെൽസി അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താമസിയാതെ അടുത്ത ബിഡ് സമർപ്പിക്കും.

ചെൽസി മൗണ്ടിനായി 80 മില്യൺ പൗണ്ട് ആണ് ആവശ്യപ്പെടുന്നത്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി ഇരു ക്ലബുകളും തന്നിൽ കരാർ തുക കൂടെ ധാരണയിൽ എത്തുക ആണ് വേണ്ടത്. മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. ചെൽസി ട്രാൻസ്ഫർ തുക കുറക്കും എന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

80 മില്യൺ തന്നെ വേണം എന്ന് ചെൽസി, മേസൺ മൗണ്ടിന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവ് പ്രതിസന്ധിയിൽ

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾക്ക് തിരിച്ചടി. ചെൽസി ഉയർന്ന തുക ചോദിക്കുന്നതാണ് പ്രശ്നമാകുന്നത്. ചെൽസി മൗണ്ടിനായി 80 മില്യൺ പൗണ്ട് ആണ് ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണ് താരത്തെ ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌. ട്രാൻസ്ഫർ തുക ഈ നീക്കത്തെ പ്രതിസന്ധിയിൽ ആക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തന്നിൽ കരാർ തുക കൂടെ ധാരണയിൽ എത്തുക ആണ് വേണ്ടത്.മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. ചെൽസി ട്രാൻസ്ഫർ തുക കുറച്ചില്ല എങ്കിൽ യുണൈറ്റഡ് അടുത്ത ടാർഗറ്റിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

മേസൺ മൗണ്ടിനായുള്ള ആദ്യ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ സമർപ്പിക്കും

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള ആദ്യ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സമർപ്പിക്കും. ചെൽസി മൗണ്ടിനായി 60 മില്യൺ പൗണ്ട് ആണ് ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണ് താരത്തെ ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌. ട്രാൻസ്ഫർ തുക ആകും ഈ നീക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രധാന വെല്ലുവിളിയാവുക.

മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തന്നിൽ കരാർ തുക കൂടെ ധാരണയിൽ എത്തിയാൽ മൗണ്ട് ചുവന്ന ജേഴ്സി അണിയും. മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറായിരുന്നില്ല.

24കാരനായ ഇംഗ്ലീഷുകാരൻ ചെൽസിയിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാകാൻ മൗണ്ടിനായിരുന്നു. എന്നാൽ ഈ സീസണിൽ മൗണ്ടും ക്ലബും തമ്മിൽ അകലുകയുണ്ടായി‌. മൗണ്ട് സ്ഥിരം ആദ്യം ഇലവനിൽ എത്താതെ ആയി. ഇത് താരം ക്ലബ് വിടാം എന്ന വലിയ തീരുമാനത്തിലേക്ക് എത്താനും കാരണമായി.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

ചെൽസിയുടെ മേസൺ മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ സമ്മറിൽ ക്ലബ് വിടാൻ ഉറപ്പിച്ച മേസൺ മൗണ്ട് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുനയ്യി ചർച്ചകൾ നടത്തുകയാണ്. മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറല്ല. ലിവർപൂളും താരത്തിനായി രംഗത്ത് ഇണ്ട് എങ്കിലും ഇപ്പോൾ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ആണ് സാധ്യത എന്ന് റിപ്പോർട്ടുകൾ വരുന്നു. 24കാരനായ ഇംഗ്ലീഷുകാരന്റെ ട്രാൻസ്ഫർ ഫീസ് 80 മില്യൺ പൗണ്ടോളമാകും.

ചെൽസിയിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാകാൻ മൗണ്ടിനായിരുന്നു. എന്നാൽ ഈ സീസണിൽ മൗണ്ടും ക്ലബും തമ്മിൽ അകലുകയുണ്ടായി‌. മൗണ്ട് സ്ഥിരം ആദ്യം ഇലവനിൽ എത്താതെ ആയി. ഇത് താരം ക്ലബ് വിടാം എന്ന വലിയ തീരുമാനത്തിലേക്ക് എത്താനും കാരണമായി.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

“മൗണ്ട് ഒരു ടോപ്പ് ലെവൽ കളിക്കാരനാണ്, അങ്ങനെ അല്ലാ എന്ന് കരുതുന്നവർ എന്താണ് കാണുന്നതെന്ന് എനിക്ക് അറിയില്ല” – ലമ്പാർഡ്

ചെൽസിയുടെ സ്റ്റാർ മിഡ്ഫീൽഡർ മേസൺ മൗണ്ട് ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ സമ്മറിൽ 23-കാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൗണ്ട് ഇതിനകം തന്നെ ഒരു ടോപ്പ് ലെവൽ കളിക്കാരനാണെന്നു പറഞ്ഞ പരിശീലകൻ ലമ്പാർഡ് താരത്തെ നിലനിർത്താൻ ക്ലബ് ശ്രമിക്കണം എന്നും സൂചനകൾ നൽകുന്നു.

“മേസൺ മൗണ്ട് ഇപ്പോൾ തന്നെ ഒരു മികച്ച കളിക്കാരനാണ്. മൗണ്ട് ഇതിനകം ഒരു ടോപ്പ് ലെവൽ കളിക്കാരനല്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർ എന്താണ് കാണുന്നതെന്ന് എനിക്ക് ഉറപ്പില്ല.” ലമ്പാർഡ് പറയുന്നു.

ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ ചെൽസിയിലെ മൗണ്ടിന്റെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ട്.

“നിങ്ങൾക്ക് ടുച്ചെൽ, സൗത്ത്ഗേറ്റ്, പോട്ടർ എന്നിവരോട് ചോദിക്കാം – മൗണ്ട് ഒരു മികച്ച കളിക്കാരനാണെന്ന് അവർക്ക് ഒക്കെ വ്യക്തമാണ്,” ലമ്പാർഡ് കൂട്ടിച്ചേർത്തു.

മേസൺ മൗണ്ടുമായുള്ള കരാർ ചർച്ചകൾ ചെൽസി നിർത്തി

ചെൽസിയും അവരുടെ മധ്യനിര താരം മേസൺ മൗണ്ടും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചു. ക്ലബ്ബുമായുള്ള 24-കാരന്റെ നിലവിലെ കരാർ 2024-ൽ അവസാനിക്കാൻ ഇരിക്കുകയാണ്‌. മൗണ്ടിന് മുന്നിൽ പല ഓഫറുകളും ചെൽസി വെച്ചു എങ്കിലും താരം ഒന്നും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു കൂടിയാണ് ചെൽസി കരാർ ചർച്ചകൾ നിർത്താൻ തീരുമാനിച്ചത്‌‌. ഈ സീസൺ അവസാന. വീണ്ടും ചർച്ച പുനരാരംഭിക്കും. മേസൺ മൗണ്ട് കരാർ അംഗീകരിച്ചില്ല എങ്കിൽ താരത്തെ ഈ സീസൺ അവസാനം തന്നെ വിൽക്കാൻ ചെൽസി ശ്രമിക്കും.

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ മൗണ്ടിനെ സ്വന്തമാക്കാനായി കാത്തിരിക്കുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗണ്ട് മിഡ്ഫീൽഡിലെ പ്രധാനിയായ മൗണ്ട് അവസാന സീസണുകളിൽ എല്ലാം ചെൽസിക്കായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. മൗണ്ട് ടീമിലെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹം തുടരണം എന്നാണ് ആഗ്രഹം എന്നും പരിശീലകൻ പോട്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Exit mobile version