Picsart 23 05 25 12 20 57 131

ചെൽസിയുടെ മേസൺ മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ സമ്മറിൽ ക്ലബ് വിടാൻ ഉറപ്പിച്ച മേസൺ മൗണ്ട് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുനയ്യി ചർച്ചകൾ നടത്തുകയാണ്. മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറല്ല. ലിവർപൂളും താരത്തിനായി രംഗത്ത് ഇണ്ട് എങ്കിലും ഇപ്പോൾ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ആണ് സാധ്യത എന്ന് റിപ്പോർട്ടുകൾ വരുന്നു. 24കാരനായ ഇംഗ്ലീഷുകാരന്റെ ട്രാൻസ്ഫർ ഫീസ് 80 മില്യൺ പൗണ്ടോളമാകും.

ചെൽസിയിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാകാൻ മൗണ്ടിനായിരുന്നു. എന്നാൽ ഈ സീസണിൽ മൗണ്ടും ക്ലബും തമ്മിൽ അകലുകയുണ്ടായി‌. മൗണ്ട് സ്ഥിരം ആദ്യം ഇലവനിൽ എത്താതെ ആയി. ഇത് താരം ക്ലബ് വിടാം എന്ന വലിയ തീരുമാനത്തിലേക്ക് എത്താനും കാരണമായി.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

Exit mobile version