Picsart 23 06 12 11 39 03 015

80 മില്യൺ തന്നെ വേണം എന്ന് ചെൽസി, മേസൺ മൗണ്ടിന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവ് പ്രതിസന്ധിയിൽ

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾക്ക് തിരിച്ചടി. ചെൽസി ഉയർന്ന തുക ചോദിക്കുന്നതാണ് പ്രശ്നമാകുന്നത്. ചെൽസി മൗണ്ടിനായി 80 മില്യൺ പൗണ്ട് ആണ് ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണ് താരത്തെ ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌. ട്രാൻസ്ഫർ തുക ഈ നീക്കത്തെ പ്രതിസന്ധിയിൽ ആക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് കഴിഞ്ഞ ആഴ്ച തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തന്നിൽ കരാർ തുക കൂടെ ധാരണയിൽ എത്തുക ആണ് വേണ്ടത്.മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. ചെൽസി ട്രാൻസ്ഫർ തുക കുറച്ചില്ല എങ്കിൽ യുണൈറ്റഡ് അടുത്ത ടാർഗറ്റിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

Exit mobile version