Picsart 23 06 24 03 26 27 113

പണം പോരാ! മൗണ്ടിനു ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഓഫറും ചെൽസി തള്ളി

തങ്ങളുടെ ഇംഗ്ലീഷ് മുന്നേറ്റനിര താരം മേസൺ മൗണ്ടിന് ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഓഫറും ചെൽസി തള്ളി. നേരത്തെ 2 തവണയും പണം കൂടുതൽ ആവശ്യപ്പെട്ട ചെൽസി ഇത്തവണയും പതിവ് പല്ലവി ആവർത്തിച്ചു. ദ അത്ലറ്റിക് ലേഖകൻ ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

50 മില്യൺ പൗണ്ട് പ്ലസ് 5 മില്യൺ പൗണ്ട് ആഡ് ഓൺ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ചെൽസിക്ക് മുന്നിൽ വച്ച ഓഫർ. എന്നാൽ ഇത് തള്ളിയ ചെൽസി 58 മില്യൺ പൗണ്ട് പ്ലസ് 7 മില്യൺ ആഡ് ഓൺ തുക യുണൈറ്റഡിന് മുന്നിൽ കൗണ്ടർ ഓഫർ വച്ചു. നേരിട്ടുള്ള ചർച്ചക്കും ചെൽസി യുണൈറ്റഡ് അധികൃതരെ ക്ഷണിച്ചു. താരത്തെ പ്രീ സീസണിനു മുമ്പ് സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷയിൽ ആണ് യുണൈറ്റഡ്.

Exit mobile version