Picsart 23 02 20 14 37 13 550

മേസൺ മൗണ്ടുമായുള്ള കരാർ ചർച്ചകൾ ചെൽസി നിർത്തി

ചെൽസിയും അവരുടെ മധ്യനിര താരം മേസൺ മൗണ്ടും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചു. ക്ലബ്ബുമായുള്ള 24-കാരന്റെ നിലവിലെ കരാർ 2024-ൽ അവസാനിക്കാൻ ഇരിക്കുകയാണ്‌. മൗണ്ടിന് മുന്നിൽ പല ഓഫറുകളും ചെൽസി വെച്ചു എങ്കിലും താരം ഒന്നും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു കൂടിയാണ് ചെൽസി കരാർ ചർച്ചകൾ നിർത്താൻ തീരുമാനിച്ചത്‌‌. ഈ സീസൺ അവസാന. വീണ്ടും ചർച്ച പുനരാരംഭിക്കും. മേസൺ മൗണ്ട് കരാർ അംഗീകരിച്ചില്ല എങ്കിൽ താരത്തെ ഈ സീസൺ അവസാനം തന്നെ വിൽക്കാൻ ചെൽസി ശ്രമിക്കും.

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ മൗണ്ടിനെ സ്വന്തമാക്കാനായി കാത്തിരിക്കുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗണ്ട് മിഡ്ഫീൽഡിലെ പ്രധാനിയായ മൗണ്ട് അവസാന സീസണുകളിൽ എല്ലാം ചെൽസിക്കായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. മൗണ്ട് ടീമിലെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹം തുടരണം എന്നാണ് ആഗ്രഹം എന്നും പരിശീലകൻ പോട്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Exit mobile version