വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുക ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഷ്റഫേ മൊര്‍തസ

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുവാനിറങ്ങുമ്പോള്‍ ബംഗ്ലാദേശ് പ്രധാനമായി നേരിടേണ്ടി വരിക അവരുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുകയാണ് ഏറ്റവു പ്രധാനമായ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസ. ഇതുവരെ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്ന് പറഞ്ഞ താരം ഇന്ത്യയാണ് സംശയമില്ലാതെ ഫൈനലിലെ മികച്ച ടീമെന്ന് തുറന്ന് സമ്മതിച്ചു. എന്നാല്‍ ഫൈനലില്‍ തങ്ങള്‍ക്കുള്ള ഉപാധികള്‍ വെച്ച് അവസാനം വരെ പൊരുതുവാന്‍ ഉറച്ചാണ് തങ്ങളിറങ്ങുന്നതെന്ന് മൊര്‍തസ അഭിപ്രായപ്പെട്ടു.

കളിയിലെ മികവിനൊപ്പം ബംഗ്ലാദേശ് തങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും പഠിക്കണമെന്ന് മൊര്‍തസ പറഞ്ഞു. വലിയൊരു മത്സരത്തിന്റെ ഭയമില്ലാതെ ടീമിനു കളിക്കാനായാല്‍ തന്നെ പ്രകടനം ഏറെ മെച്ചപ്പെടുമെന്ന് ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു. ടീമിലെ സീനിയര്‍ താരങ്ങളുടെ സേവനങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ ലഭിക്കാത്തതും ടീമിനു തിരിച്ചടിയാണെന്ന് മൊര്‍തസ് കൂട്ടിചേര്‍ത്തു.

ഷാക്കിബിനെ ഫൈനലില്‍ നഷ്ടമാകുന്നത് ടീമിനു വലിയ തിരിച്ചടിയാണ്. ഷാക്കിബ് ടീമിലുണ്ടായിരുന്നേല്‍ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നുവെന്നും മൊര്‍തസ പറഞ്ഞു. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ തന്നെ തമീം ഇക്ബാലിനെ നഷ്ടമായ ടീമിനു പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഷാക്കിബിനെ നഷ്ടമായിരുന്നു. ഇപ്പോള്‍ ഫൈനലില്‍ മുഷ്ഫിക്കുര്‍ റഹിം കളിക്കുമോ എന്നതും സംശയത്തിലാണെന്ന് അറിയുന്നു.

3 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. 250 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ അവസാന ഓവറില്‍ 8 റണ്‍സാണ് നേടേണ്ടിയിരുന്നതെങ്കില്‍ 4 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. അവസാന ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ റഷീദ് ഖാനെ പുറത്താക്കി മത്സരം ബംഗ്ലാദേശിന്റെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയത്തിനടുത്തെത്തി പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി.

മുഹമ്മദ് ഷെഹ്സാദും ഹസ്മത്തുള്ള ഷഹീദിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അസ്ഗര്‍ അഫ്ഗാനും(39) മുഹമ്മദ് നബിയും(38) ടീമിനെ വിജയത്തിലരികിലേക്ക് നയിച്ചുവെങ്കിലും അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു. 71 റണ്‍സാണ് ഹസ്മത്തുള്ള ഷഹീദി നേടിയത്. 53 റണ്‍സ് നേടി മുഹമ്മദ് ഷെഹ്സാദും പുറത്തായ ശേഷം ഒരു ഘട്ടത്തില്‍ റണ്‍ റേറ്റുയര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൊരുതി ബംഗ്ലാദേശ് സ്കോറിനു അടുത്തെത്തുകയായിരുന്നു. സമിയുള്ള ഷെന്‍വാരി പുറത്താകാതെ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ , മഷ്റഫേ മൊര്‍തസ എന്നിവര്‍ രണ്ട് വിക്കറ്റും മഹമ്മദുള്ള, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ നിരാശ പ്രകടിപ്പിച്ച് ബംഗ്ലാദേശ് നായകന്‍

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ ബംഗ്ലാദേശിനു തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിലുള്ള നിരാശ പ്രകടിപ്പിച്ച് ടീം നായകന്‍ മഷ്റഫേ മൊര്‍തസ. നാളെ അഫ്ഗാനിസ്ഥാനെ നേരിടുന്ന ബംഗ്ലാദേശിനു സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വെള്ളിയാഴ്ച നേരിടേണ്ടി വരുമെന്ന അവസ്ഥയാണിപ്പോളുള്ളത്.

എസിസി ഇന്നലെയാണ് സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്. ഏറ്റുമുട്ടുന്നതിനു മുമ്പ് തന്നെ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ഗ്രൂപ്പിലെ യഥാക്രം ഒന്നും രണ്ടും സ്ഥാനക്കാരാക്കി ടൂര്‍ണ്ണമെന്റ് കമ്മിറ്റി മത്സരങ്ങള്‍ പുനക്രമീകരിക്കുകയായിരുന്നു. ഈ തീരൂമാനമാണ് മൊര്‍തസയെ ചൊടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചാലും തങ്ങള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ടീമെന്ന നിലയില്‍ എസിസി കാര്യങ്ങള്‍ തീരുമാനിച്ചതിലുള്ള അമര്‍ഷം മൊര്‍തസ മറച്ചുവെച്ചില്ല.

ഏഷ്യ കപ്പില്‍ ടീമുകളെല്ലാം തുല്യര്‍: മൊര്‍തസ

ഏഷ്യ കപ്പില്‍ ടീമുകള്‍ എല്ലാം തന്നെ തുല്യ ശക്തികളെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസ. ടൂര്‍ണ്ണമെന്റിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഫൈനല്‍ കളിച്ചുവെങ്കിലും ബംഗ്ലാദേശിനു കിരീടം ഉയര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പമാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്. പുതിയ ഫോര്‍മാറ്റ് പ്രകാരം ആദ്യ റൗണ്ടില്‍ നിന്ന് കടന്ന് വരിക എന്ന ശ്രമകരമായ ദൗത്യമാണ് ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്.

ഓരോ ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോര്‍ റൗണ്ടിലേക്ക് യോഗ്യത നേടും എന്നിരിക്കെ രണ്ട് മത്സരങ്ങളും വിജയിക്കുക എന്നത് ടീമുകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. പുതിയ ഫോര്‍മാറ്റില്‍ ടീമുകള്‍ എല്ലാവരും തുല്യ ശക്തരാണെന്നാണ് ഏഷ്യ കപ്പ് സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മൊര്‍തസ അഭിപ്രായപ്പെട്ടത്.

ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് ഏറെ ശക്തമാണ്, ശ്രീലങ്കയാകട്ടെ ഓള്‍റൗണ്ട് മികവ് പുലര്‍ത്താനാകുന്ന ടീമുമാണ്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരം ഏറെ നിര്‍ണ്ണായകമെന്നാണ് ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടത്. ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ 3-0 പരമ്പര ജയം മൊര്‍തസ് മറന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ പരമ്പര വിജയം ഏറെ ആഗ്രഹിച്ചത്: മൊര്‍തസ

ഏഷ്യ കപ്പിനു മുന്നോടിയായി ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ പരമ്പര വിജയമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഏകദിന നായകന്‍ മഷ്റഫേ മൊര്‍തസ. ദുബായിയില്‍ സെപ്റ്റംബര്‍ മാസമാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. വിന്‍ഡീസിനെതിരെയുള്ള പരമ്പര 2-1 എന്ന നിലയിലാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഏഷ്യയ്ക്ക് പുറത്ത് 9 വര്‍ഷത്തില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഏകദിന പരമ്പര നേടുന്നത്.

ടെസ്റ്റിലെ മോശം പ്രകടനത്തിനു ശേഷം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയമെന്നാണ് മൊര്‍തസ പറഞ്ഞത്. രണ്ടാം ഏകദിനത്തിലും ആധിപത്യം ബംഗ്ലാദേശിനായിരുന്നുവെങ്കിലും അവസാന ഓവറില്‍ പിഴച്ചപ്പോള്‍ ടീം പിന്നില്‍ പോകുകയായിരുന്നുവെന്ന് ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റിലെ പരാജയത്തിനു ഏകദിനത്തില്‍ മറുപടി നല്‍കി ബംഗ്ലാദേശ്

ടെസ്റ്റ് പരമ്പരയിലെ നാണക്കേടിനു തക്കതായ മറുപടി നല്‍കി ബംഗ്ലാദേശ് ആദ്യ ഏകദിനം 48 റണ്‍സിനു സ്വന്തമാക്കി. ഇന്നലെ ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 279/4 എന്ന സ്കോര്‍ നേടുകയായിരുന്നു. തമീം ഇക്ബാലിന്റെ പുറത്താകാതെ 130 റണ്‍സും ഷാകിബ് അല്‍ ഹസന്‍ നേടിയ 97 റണ്‍സുമാണ് മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

11 പന്തില്‍ 30 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹീമും ടീമിനായി നിര്‍ണ്ണായകമായ റണ്ണുകള്‍ കണ്ടെത്തി. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടും ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അര്‍ദ്ധ ശതകം(52) നേടിയപ്പോള്‍ ഗെയില്‍ 40 റണ്‍സിനു പുറത്തായി. 172/9 എന്ന നിലയിലേക്ക് വീണ ടീമിനെ അവസാന വിക്കറ്റില്‍ 29 റണ്‍സ് വീതം നേടിയ ദേവേന്ദ്ര ബിഷൂ-അല്‍സാരി ജോസഫ് കൂട്ടുകെട്ടാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന സ്കോറിലേക്ക് എത്തിയത്. 59 റണ്‍സാണ് അവസാന വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

ബംഗ്ലാദേശ് നിരയില്‍ മഷ്റഫേ മൊര്‍തസ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വ്യക്തിപരമായ കാരണങ്ങള്‍, മൊര്‍തസ വിന്‍ഡീസ് പരമ്പരയില്‍ പങ്കെടുത്തേക്കില്ല

വിന്‍ഡീ്സ് ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ഏകദിന നായകന്റെ പങ്കാളിത്തം അനിശ്ചിതമാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ്. താരത്തിന്റെ അസുഖ ബാധിതയായ ഭാര്യയുടെ പരിചരണത്തിനു മുന്‍ഗണന നല്‍കുന്നതിനാല്‍ മൊര്‍തസ ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. വിന്‍ഡീസില്‍ മൂന്ന് ഏകദിന പരമ്പരകളാണ് ബംഗ്ലാദേശ് പങ്കെടുക്കുന്നത്.

ജൂലൈ 12 ഏകദിന ടീമിലെ ബാക്കി താരങ്ങള്‍ കരീബിയന്‍ ദ്വീപിലേക്ക് യാത്രയാകുന്നതിനു മുമ്പ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version