ഏഷ്യ കപ്പില്‍ ടീമുകളെല്ലാം തുല്യര്‍: മൊര്‍തസ

ഏഷ്യ കപ്പില്‍ ടീമുകള്‍ എല്ലാം തന്നെ തുല്യ ശക്തികളെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസ. ടൂര്‍ണ്ണമെന്റിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഫൈനല്‍ കളിച്ചുവെങ്കിലും ബംഗ്ലാദേശിനു കിരീടം ഉയര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പമാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്. പുതിയ ഫോര്‍മാറ്റ് പ്രകാരം ആദ്യ റൗണ്ടില്‍ നിന്ന് കടന്ന് വരിക എന്ന ശ്രമകരമായ ദൗത്യമാണ് ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്.

ഓരോ ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോര്‍ റൗണ്ടിലേക്ക് യോഗ്യത നേടും എന്നിരിക്കെ രണ്ട് മത്സരങ്ങളും വിജയിക്കുക എന്നത് ടീമുകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. പുതിയ ഫോര്‍മാറ്റില്‍ ടീമുകള്‍ എല്ലാവരും തുല്യ ശക്തരാണെന്നാണ് ഏഷ്യ കപ്പ് സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മൊര്‍തസ അഭിപ്രായപ്പെട്ടത്.

ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് ഏറെ ശക്തമാണ്, ശ്രീലങ്കയാകട്ടെ ഓള്‍റൗണ്ട് മികവ് പുലര്‍ത്താനാകുന്ന ടീമുമാണ്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരം ഏറെ നിര്‍ണ്ണായകമെന്നാണ് ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടത്. ടി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ 3-0 പരമ്പര ജയം മൊര്‍തസ് മറന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version