ബാഡ്മിന്റണ്‍ ഇതിഹാസം പടിയിറങ്ങുന്നു, കരിയറിന് അവസാനം കുറിച്ച് ലിന്‍ ഡാന്‍

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ബാഡ്മിന്റണ്‍ ജേതാവുമായി ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന വിലയിരുത്തപ്പെടുന്ന താരമാണ് ചൈനയുടെ 36 വയസ്സുകാരന്‍ ഇതിഹാസ താരം. 2008 ബീജിംഗ് ഒളിമ്പിക്സിലും 2012 ലണ്ടന്‍ ഒളിമ്പിക്സിലും സ്വര്‍ണ്ണം നേടിയിട്ടുള്ള താരം അഞ്ച് ഓള്‍ ഇംഗ്ലണ്ട് കിരീടങ്ങളും നേടിയിട്ടുണ്ട്.

2011ല്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പ്രധാന 9 കിരീടങ്ങളും നേടി സൂപ്പര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ താരമായി ലിന്‍ ഡാന്‍ മാറിയിരുന്നു. മലേഷ്യയുടെ ലീ ചോംഗ് വെയുമായുള്ള ലിന്‍ ഡാനിന്റെ ബാഡ്മിന്റണ്‍ വൈര്യം ഏറെ പ്രസിദ്ധമായിരുന്നു. 40 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം 28 തവണ ലിന്‍ ഡാനിനൊപ്പമായിരുന്നു.

ഇതിഹാസം ലിന്‍ ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു

രണ്ട് തവണ ഒളിമ്പിക്സ് ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ലിന്‍ ഡാനിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയുടെ സായി പ്രണീത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ വിജയം കൂടിയാണ് ഇത്. 21-14, 21-17 എന്ന സ്കോറിനാണ് ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സായി പ്രണീത് വിജയം കുറിച്ചത്. ലിന്‍ ഡാനിനെ പരാജയപ്പെടുത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സായി പ്രണീത്. പുലേല ഗോപിചന്ദ്, എച്ച് എസ് പ്രണോയ്, ശ്രീകാന്ത് കിഡംബി, ശുഭാങ്കര്‍ ഡേ എന്നിവരാണ് ഇതിന് മുമ്പ് ഡാനിനെതിരെ വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

അതേ സമയം പ്രണോയ്‍യ്ക്ക് പകരക്കാരനായി എത്തിയ സൗരഭ് വര്‍മ്മ ലോക റാങ്കിംഗില്‍ 34ാം നമ്പര്‍ താരമായ മാര്‍ക്ക് കാല്‍ജൗവിനോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയമേറ്റുവാങ്ങി. ആദ്യ ഗെയിം താരം ജയിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ കാലിടറുകയായിരുന്നു സൗരഭ്. സ്കോര്‍: 21-19, 11-21, 17-21.

ഇതിഹാസ താരം ലിന്‍ ഡാനിനെ പുറത്താക്കി പ്രണോയ് മൂന്നാം റൗണ്ടിലേക്ക്

ലിന്‍ ഡാനിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം വിജയിച്ച് മത്സരത്തില്‍ നേരത്തെയുള്ള ആനുകൂല്യം പ്രണോയ് നേടിയെങ്കിലും ലിന്‍ ഡാന്‍ രണ്ടാം ഗെയിം നേടി ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം ഗെയിമില്‍ മുന്‍ ഇതിഹാസ താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. ജയത്തോടെ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രണോയ് കടന്നു.

62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-11, 13-21, 21-7. മൂന്നാം റൗണ്ടില്‍ പ്രണോയ്‍യുടെ എതിരാളി കെന്റോ മൊമോട്ടയാകുവാനാണ് കൂടുതല്‍ സാധ്യത. മൊമോട്ടോയുടെ രണ്ടാം റൗണ്ടിലെ എതിരാളി സ്പെയിനിന്റെ ലൂയിസ് എന്‍റിക്ക് പെനാല്‍വര്‍ ആണ്. മത്സരത്തിലെ വിജയികളാണ് പ്രണോയ്‍യുടെ അടുത്ത റൗണ്ടിലെ എതിരാളി.

കശ്യപിനു വിജയം, ലിന്‍ ഡാനിനോട് കീഴടങ്ങി പ്രണോയ്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ പാരുപ്പള്ളി കശ്യപിനു വിജയം. തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനെയാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം കീഴടക്കിയത്. 21-16, 21-15 എന്ന സ്കോറിനു 44 മിനുട്ടിനുള്ളില്‍ ഇന്ത്യന്‍ താരം വിജയം കുറിച്ചു.

അതേ സമയം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന മത്സരത്തില്‍ ചൈനീസ് ഇതിഹാസം ലിന്‍ ഡാനിനോടാണ് നേരിട്ടുള്ള ഗെയിമുകളില്‍ പ്രണോയ് കീഴടങ്ങിയത്. 50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 18-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലിന്‍ ഡാനിനെയാണ് നാളെ കശ്യപ് നേരിടുന്നത്.

പ്രീക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍, ക്വാര്‍ട്ടറില്‍ ടോബി പെന്റി, ശുഭാങ്കര്‍ ഡേ കുതിയ്ക്കുന്നു

ജര്‍മ്മനിയിലെ ബിഡബ്ല്യുഎഫ് ടൂര്‍ സൂപ്പര്‍ 100 ടൂര്‍ണ്ണമെന്റില്‍ ചരിത്ര വിജയങ്ങളുമായി ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ. ഇന്നലെ പ്രീ ക്വാര്‍ട്ടറില്‍ ലിന്‍ ഡാനിനെ കീഴടക്കിയ താരം ഇന്ന് ലോക 43ാം നമ്പര്‍ താരം ടോബി പെന്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സെമിയില്‍ കടന്നത്. 21-16, 21-9 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം.

സെമിയില്‍ ലോക 208ാം നമ്പര്‍ താരം റെന്‍ പെംഗോയാണ് ശുഭാങ്കറിന്റെ എതിരാളി.

ലിന്‍ ഡാനെ കീഴടക്കി കിഡംബി, ഇനി സമീര്‍ വര്‍മ്മയുമായി ക്വാര്‍ട്ടര്‍ പോര്

ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തി ഡെന്മാര്‍ക്ക് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. 18-21നു ആദ്യ ഗെയിമില്‍ പിന്നില്‍ പോയ ശേഷം 21-17, 21-15 എന്ന സ്കോറിനാണ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനെ കിഡംബി അടിയറവു പറയിച്ചത്. 63 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ചൈനീസ് സൂപ്പര്‍ താരത്തെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം വീഴ്ത്തിയത്.

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയാണ് ശ്രീകാന്തിന്റെ എതിരാളി. ഇത് രണ്ടാം തവണയാണ് കിഡംബി ലിന്‍ ഡാനിനെ കീഴ്പ്പെടുത്തുന്നത്.

സായി പ്രണീത് മുന്നോട്ട്, ലിന്‍ ഡാനിനോട് സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ബാഡ്മമിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സായി പ്രണീത്. സ്പെയിനിന്റെ ലൂയിസ് എന്‍റിക്വേയെ പരാജയപ്പെടുത്തിയാണ് പ്രണീത് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 21-18, 21-11 എന്ന സ്കോറിനായിരുന്നു സായി പ്രണീതിന്റെ വിജയം. അതേ സമയം മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മ തോല്‍വിയേറ്റു വാങ്ങി.

ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനോട് 45 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 17-21, 14-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സമീര്‍ വര്‍മ്മയ്ക്കും ജയം, രണ്ടാം റൗണ്ടില്‍ എതിരാളി ലിന്‍ ഡാന്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിട്ടുള്ള ഗെയിമുകളിലാണ് താരം പരാജയപ്പെടുത്തിയത്. 39 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. 21-13, 21-10 എന്ന സ്കോറിനായിരുന്നു ജയം. അടുത്ത റൗണ്ടില്‍ ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ ആണ് സമീറിന്റെ എതിരാളി.

നേരത്തെ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിന്‍ ഡാനിനെ വീഴ്ത്തി ജയന്റ് കില്ലര്‍ പ്രണോയ്

വീണ്ടുമൊരു വമ്പന്‍ താരത്തെ കീഴടക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍ ജയന്റ് കില്ലര്‍ എന്നറിയപ്പെടുന്ന പ്രണോയ് ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് ഇതിഹാസ താരം ലിന്‍ ഡാനിനെയാണ് ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം പ്രണോയ് വിജയിച്ചപ്പോള്‍ രണ്ടാം ഗെയില്‍ ലിന്‍ ഡാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമും സ്വന്തമാക്കി പ്രണോയ് മത്സരം നേടിയപ്പോള്‍ 59 മിനുട്ടാണ് മത്സരം നീണ്ടത്.

സ്കോര്‍: 21-15, 9-21, 21-14. നേരത്തെ ആദ്യ റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മയും ജയം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version