Picsart 24 06 27 23 21 01 823

ലെസ്റ്റർ സിറ്റിയുടെ ഡ്യൂസ്ബറി-ഹാളിനെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്

ലെസ്റ്റർ സിറ്റിയുടെ യുവതാരം ഡ്യൂസ്ബറി-ഹാളിനെ സൈൻ ചെയ്യാൻ ആയി ചെൽസി രംഗത്ത്. താരത്തെ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് ചെൽസി ലെസ്റ്റർ സിറ്റിയെ സമീപിച്ചതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഓഫർ ഒന്നും നൽകിയിട്ടില്ല. 25-കാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ലെസ്റ്റർ സിറ്റിയിൽ 2027വരെയുള്ള കരാർ ഡ്യൂസ്ബറി ഹാളിന് ഉണ്ട്‌. കഴിഞ്ഞ സീസണിലെ ചാമ്പ്യൻഷിപ്പ് ജേതാക്കളായി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ലെസ്റ്റർ സിറ്റി ഡ്യൂസ്ബറിയെ ടീമിൽ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ മുൻ ലെസ്റ്റർ പരിശീലകൻ എൻസോ മരെസ്കയാണ് ചെൽസിയുടെ ഇപ്പോഴത്തെ ചെൽസി കോച്ച് എന്നത് ട്രാൻസ്ഫറിൽ സ്വാധീനമുണ്ടാക്കും.

മിഡ്‌ഫീൽഡർ കഴിഞ്ഞ സീസണിൽ ലെസ്റ്ററിനായി 49 മത്സരങ്ങൾ കളിച്ചു, 12 ഗോളുകൾ നേടിയിരുന്നു.

Exit mobile version