വിൽഫ്രഡ് സാഹ ലോൺ അടിസ്ഥാനത്തിൽ അമേരിക്കൻ ക്ലബിലേക്ക്

വിൽഫ്രഡ് സാഹ എം‌എൽ‌എസ് ടീമായ ഷാർലറ്റ് എഫ്‌സിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് എന്ന് റിപ്പോർട്ടുകൾ. കളിക്കാരനും ക്ലബ്ബും തമ്മിൽ വാക്കാലുള്ള കരാറിലെത്തി, വരും ദിവസങ്ങളിൽ കരാർ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

31 കാരനായ ഐവറിയൻ വിംഗർ 2026 ജൂൺ വരെ തുർക്കി ഭീമന്മാരായ ഗലാറ്റസറേയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഷാർലറ്റ് എഫ്‌സിയിൽ ചേരും. മെഡിക്കൽ പരിശോധനകൾക്കും കരാർ ഔദ്യോഗികമായി ഒപ്പിടുന്നതിനുമായി സാഹ അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

യൂറോപ്യൻ ഫുട്‌ബോളിൽ വിപുലമായ പരിചയസമ്പത്തുള്ള ഒരു കളിക്കാരനെ കൊണ്ടുവരുന്ന ഷാർലറ്റ് എഫ്‌സിക്ക് ഈ നീക്കം ഒരു പ്രധാന സൈനിംഗ് ആണ്. മുമ്പ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് സാഹ. 2023 ലെ വേനൽക്കാലത്താണ് സാഹ ഗലാറ്റസറേയിൽ ചേർന്നത്.

വിൽഫ്രഡ് സാഹ ലിയോണിലേക്ക്

വിൽഫ്രഡ് സാഹ ലിയോണിലേക്ക്. സാഹയെ എത്തിക്കാൻ ഫ്രഞ്ച് ലീഗ് ക്ലബായ ലിയോൺ ശ്രമിക്കുന്നതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു ക്രിസ്റ്റൽ പാലസ് വിട്ട് സാഹ തുർക്കി ക്ലബായ ഗലറ്റസറെയിൽ എത്തിയത്. എന്നാൽ അവിടെ തിളങ്ങാൻ താരത്തിനായില്ല.

ഒരു വർഷത്തെ ലോണിൽ സാഹയെ സ്വന്തമാക്കാൻ ആണ് ലിയോൺ നോക്കുന്നത്. നേരത്തെ പ്രീമിയർ ലീഗ് ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ നോക്കിയിരുന്നു. എന്നാൽ ആ നീക്കങ്ങൾ വിജയിച്ചില്ല. സാഹ അടുത്ത ദിവസം തന്നെ ഫ്രാൻസിലെത്തി നടപടികൾ പൂർത്തിയാക്കും.

ക്രിസ്റ്റൽ പാലസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ഒരിടക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നെങ്കിലും വീണ്ടും പാലസിലേക്ക് തന്നെ തിരിച്ചെത്തി. പാലസിലെ മികവ് പാലസ് വിട്ട സമയത്ത് ഒന്നും പുലർത്താൻ സാഹക്ക് ആയിരുന്നില്ല.

വിൽഫ്രഡ് സാഹ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു

വിൽഫ്രഡ് സാഹ തിരികെ പ്രീമിയർ ലീഗിലേക്ക് തന്നെ എത്തിയെക്കും. സാഹയെ എത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റി ശ്രമിക്കുന്നതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു ക്രിസ്റ്റൽ പാലസ് വിട്ട് സാഹ തുർക്കി ക്ലബായ ഗലറ്റസറെയിൽ എത്തിയത്. എന്നാൽ അവിടെ തിളങ്ങാൻ താരത്തിനായില്ല.

ലെസ്റ്റർ സിറ്റിയുടെ നീക്കങ്ങൾ അടുത്ത വാരത്തോടെ ഫലം കാണുമെന്നാണ് സൂചന. ഒരു വർഷത്തെ ലോണിൽ സാഹയെ സ്വന്തമാക്കാൻ ആണ് ലെസ്റ്റർ നോക്കുന്നത്. നേരത്തെ ക്രിസ്റ്റൽ പാലസ് തന്നെ താരത്തെ സ്വന്തമാക്കാൻ നോക്കിയിരുന്നു. എന്നാൽ ആ നീക്കം വിജയിച്ചില്ല.

ക്രിസ്റ്റൽ പാലസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ഒരിടക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നെങ്കിലും വീണ്ടും പാലസിലേക്ക് തന്നെ തിരിച്ചെത്തി. പാലസിലെ മികവ് പാലസ് വിട്ട സമയത്ത് ഒന്നും പുലർത്താൻ സാഹക്ക് ആയിരുന്നില്ല.

വിൽഫ്രയിഡ് സാഹ തുർക്കിയിലേക്ക്

ക്രിസ്റ്റൽ പാലസ് ഇതിഹാസം വിൽഫ്രയിഡ് സാഹ തുർക്കി ക്ലബ് ഗലറ്റസരയിലേക്ക്. ഈ വർഷം പാലസും ആയി കരാർ അവസാനിച്ച സാഹ ഫ്രീ ഏജന്റ് ആണ് നിലവിൽ. 30 കാരനായ ഐവറി കോസ്റ്റ് താരവും ആയി ധാരണയിൽ എത്താനുള്ള അവസാന ഘട്ട ചർച്ചകളിൽ ആണ് തുർക്കി ചാമ്പ്യന്മാർ ആയ ഗല ഇപ്പോൾ. ഇത് ക്ലബ് സ്ഥിരീകരിക്കുകയും ചെയ്തു.

ഏതാണ്ട് 10 ൽ അധികം വർഷം പാലസിന് ആയി കളിച്ച സാഹ അവർക്ക് ആയി 417 കളികളിൽ നിന്നു 90 ഗോളുകൾ ആണ് നേടിയത്. ഐവറി കോസ്റ്റിന് ആയി 33 മത്സരങ്ങളിൽ 5 ഗോളുകൾ ആണ് സാഹ നേടിയത്. വിങിൽ സാഹയുടെ വേഗവും ദീർഘകാലത്തെ പ്രീമിയർ ലീഗ് അനുഭവ പരിചയവും തുർക്കി ക്ലബിന് വലിയ കരുത്ത് തന്നെയാവും പകരുക.

സാഹയുടെ കരാർ പുതുക്കാൻ ക്രിസ്റ്റൽ പാലസ്, ഓഫറുകളുമായി വൻ ക്ലബുകളും

ക്രിസ്റ്റൽ പാലസ് അവരുടെ സ്റ്റാർ വിംഗർ വിൽഫ്രഡ് സാഹയ്ക്ക് പുതിയ കരാർ വാഗ്ദാനം ചെയ്തു. ആഴ്ചയിൽ 200,000 പൗണ്ട് മൂല്യമുള്ള പുതിയ നാല് വർഷത്തെ കരാർ ആണ് ക്ലബ് ഓഫർ ചെയ്തിരിക്കുന്നത്‌. സാഹ എന്നാൽ ഇതുവരെ കരാർ അംഗീകരിച്ചിട്ടില്ല. ആഴ്സണൽ, ചെൽസി, പിഎസ്ജി, ബയേൺ മ്യൂണിക്ക്, റോമ, മാഴ്സെ എന്നിവയുൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014-ൽ ക്ലബ്ബിൽ തിരിച്ചെത്തിയതു മുതൽ പാലസിന്റെ പ്രധാന കളിക്കാരനായി 31-കാരനായ സാഹ തുടരുന്നുണ്ട്. തന്റെ ഓപ്ഷനുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും തന്റെ ഭാവിയെക്കുറിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നുമാണ് സാഹ പറയുന്നത്.

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇപ്പോൾ 12-ാം സ്ഥാനത്ത് നിൽക്കുകയാണ് പാലസ്.വർഷങ്ങളായി സെൽഹർസ്റ്റ് പാർക്കിലെ ആരാധകരുടെ പ്രിയങ്കരനായിരുന്നു സഹ, അദ്ദേഹത്തെ നഷ്ടമായ ക്ലബിന് അത് വലിയ നഷ്ടമായിരിക്കും.

Exit mobile version