ജെസ്സി മാർഷ് ലീഡ്സിന്റെ പരിശീലകൻ

മാർസെലോ ബിയൽസക്ക് പകരം പുതിയ പരിശീലകനായി മുൻ അമേരിക്കൻ മിഡ്‌ഫീൽഡർ ജെസ്സി മാർഷിനെ ലീഡ്സ് യുണൈറ്റഡ് എത്തിച്ചു. 48-കാരൻ 2025 ജൂൺ വരെയുള്ള ഒരു കരാർ ഒപ്പിട്ടതായി ലീഡ്സ് പ്രഖ്യാപിച്ചു.

ഡിസംബറിൽ മാർഷ് ബുണ്ടസ്‌ലിഗ സൈഡ് ആർബി ലെയ്പ്‌സിഗ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞിരുന്നു. മുമ്പ് എഫ്‌സി സാൽസ്ബർഗിനൊപ്പം രണ്ട് ഓസ്ട്രിയൻ ലീഗ് കിരീടങ്ങൾ മാർഷ് നേടിയിട്ടുണ്ട്. 2011-ൽ മോൺട്രിയൽ ഇംപാക്ടിൽ തന്റെ മാനേജീരിയൽ ജീവിതം ആരംഭിച്ച മാർഷ് ന്യൂയോർക്ക് റെഡ് ബുൾസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായ റാൽഫ് റാഗ്നിക്കിന് കീഴിൽ ലൈപ്സിഗിൽ അസിസ്റ്റന്റായും മാർഷ് പ്രവർത്തിച്ചിട്ടുണ്ട്.

മുൻ യുഎസ്എ ഇന്റർനാഷണൽ മിഡ്ഫീൽഡറായ മാർഷ് മുമ്പ് ഡിസി യുണൈറ്റഡ്, ചിക്കാഗോ ഫയർ, ചിവാസ് യുഎസ്എ എന്നിവയ്ക്കായി എംഎൽഎസിൽ കളിച്ചിട്ടുണ്ട്.

Exit mobile version