ഒന്നാം ദിവസം ശതകം തികച്ച് ഓപ്പണര്‍മാര്‍, ശ്രീലങ്കയ്ക്ക് മികച്ച തുടക്കം

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക കരുതുറ്റ നിലയില്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ആതിഥേയരായ ശ്രീലങ്ക നേടിയിട്ടുള്ളത്. 118 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

131 റണ്‍സുമായി ലഹിരു തിരിമന്നേയും 40 റണ്‍സ് നേടി ഒഷാഡ ഫെര്‍ണാണ്ടോയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഷൊറിഫുള്‍ ഇസ്ലാമിനാണ് കരുണാരത്നേയുടെ വിക്കറ്റ്. ഇന്നത്തെ അവസാന ഓവറില്‍ ഷൊറിഫുളിന്റെ പന്തില്‍ ലഹിരു തിരിമന്നേയെ അമ്പയര്‍ എല്‍ബിഡബ്ല്യു ആയി വിധിച്ചുവെങ്കിലും താരം അത് റിവ്യ ചെയ്ത് വിക്കറ്റ് രക്ഷിക്കുകയായിരുന്നു.

Exit mobile version