വിജയത്തിലേക്ക് അടുത്ത് ശ്രീലങ്ക, മികച്ച അടിത്തറ പാകി ഓപ്പണര്‍മാര്‍

വിജയ ലക്ഷ്യമായ 268 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെെ 133 റണ്‍സാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. വിജയത്തിനായി 135 റണ്‍സ് കൂടിയാണ് ഒരു ദിവസം അവശേഷിക്കെ ലങ്ക നേടേണ്ടത്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും സഹ ഓപ്പണര്‍ ലഹിരു തിരിമന്നേയുമാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നത്.

കരുണാരത്നേ 71 റണ്‍സും ലഹിരു തിരിമന്നേ 57 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. മോശം വെളിച്ചം കാരണം നാലാം ദിവസത്തെ മത്സരം നേരത്തെ അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കെതിരെ ഓപ്പണര്‍മാര്‍ അല്പം ബുദ്ധിമുട്ട് അനുഭവി്ചചുവെങ്കിലും മത്സരം പുരോഗമിക്കും തോറും ബാറ്റിംഗ് മെച്ചപ്പെടുത്തി ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ നേടുകയായിരുന്നു.

55/4 എന്ന നിലയില്‍ നിന്ന് ഈ പ്രകടനത്തിന്റെ മുഴുവന്‍ ഖ്യാതിയും മാത്യൂസ്-തിരിമന്നേ കൂട്ടുകെട്ടിന്

ശ്രീലങ്കയുടെ ഇന്നലത്തെ ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തില്‍ എടുത്ത് പറയേണ്ടത് ആഞ്ചലോ മാത്യൂസ്-ലഹിരു തിരിമന്നേ എന്നിവരുടെ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. 55/4 എന്ന നിലയിലേക്ക് വീണ ടീമിനെ 179/5 എന്ന നിലയിലേക്ക് എത്തിച്ചത് ഇവരുടെ കൂട്ടുകെട്ടായിരുന്നു. 124 റണ്‍സാണ് ലഹിരു തിരിമന്നേ-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് നേടിയത്. തിരിമന്നേ 53 റണ്‍സ് നേടി കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 113 റണ്‍സാണ് നേടിയത്.

ആദ്യ ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റിംഗ് ശ്രീലങ്ക ആരംഭിച്ചുവെങ്കിലും വിക്കറ്റുകള്‍ വീണ് കൊണ്ടിരുന്നത് തിരിച്ചടിയായി. പിന്നീട് ഈ കൂട്ടുകെട്ടിന്റെ ചെറുത്ത് നില്പാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചതെന്ന് ദിമുത് കരുണാരത്നേ പറഞ്ഞു. താന്‍ ഇത് മികച്ച സ്കോറാണെന്നാണ് കരുതിയത്. എന്നാല്‍ രോഹിത്തും രാഹുലും ബാറ്റ് ചെയ്ത രീതിയില്‍ ലങ്കയ്ക്ക് ഒരവസരവും ലഭിച്ചില്ല. തിരികെ ചെന്ന് പിഴവുകള്‍ എവിടെയെല്ലാമായിരുന്നുവെന്ന് വിലയിരുത്തണമെന്നും ദിമുത് സൂചിപ്പിച്ചു.

ക്രിക്കറ്റില്‍ ടീമിന്റെ വിജയങ്ങള്‍ക്ക് വമ്പന്‍ അടി മാത്രം പോര

ലോകക്രിക്കറ്റില്‍ വമ്പന‍ടിക്കാരുടെ മികവില്‍ ടീമുകള്‍ 300ന് മുകളില്‍ സ്കോറുകള്‍ നേടുമ്പോള്‍ അത്തരം ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ശ്രീലങ്കന്‍ താരം ലഹിരു തിരിമന്നേ. പവര്‍ ഹിറ്റിംഗ് പരിമിത ഓവര്‍ ക്രിക്കറ്റിന്റെ അഭിവാജ്യ ഘടകമാണെന്ന വാദത്തോടാണ് തന്റെ എതിര്‍പ്പ് താരം പ്രകടിപ്പിച്ചത്. 2014 ടി20 ലോകകപ്പിലും ആളുകള്‍ സമാനമായ ആശയമാണ് പങ്കുവെച്ചത്, എന്നാല്‍ അന്ന് ശ്രീലങ്കയാണ് വിജയം കുറിച്ചതെന്ന് ലഹിരു തിരിമന്നേ ഓര്‍മ്മിപ്പിച്ചു.

ടൂര്‍ണ്ണമെന്റില്‍ ഒരു തവണ മാത്രമാണ് ശ്രീലങ്ക 170നു മുകളില്‍ സ്കോര്‍ ചെയ്തത്. അത് ഇംഗ്ലണ്ടിനെതിരെ നേടിയ 189/4 എന്ന സ്കോറായിരുന്നു പക്ഷേ അന്ന് അലക്സ് ഹെയില്‍സ് നേടിയ 116 റണ്‍സ് വിജയം ഇംഗ്ലണ്ടിനു സമ്മാനിച്ചു. ഫൈനലില്‍ വെറും 131 റണ്‍സാണ് ശ്രീലങ്ക ചേസ് ചെയ്ത് വിജയിച്ചത്. അന്ന് കുമാര്‍ സംഗക്കാരയുടെ പുറത്താകാതെ നേടിയ 52 റണ്‍സാണ് ലങ്കയ്ക്ക് തുണയായത്.

300 പന്തുകളുള്ള മത്സരമാണ് 50 ഓവര്‍ ക്രിക്കറ്റ്, അത് വളരെ നീണ്ടൊരു മത്സരമാണെന്നാണ് തന്റെ വിശ്വാസം, അതിനാല്‍ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചാല്‍ തന്നെ റണ്‍സ് നേടാവുന്നതെയുള്ളുവെന്ന് തിരിമന്നേ പറഞ്ഞു. അവസരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചാല്‍ മതിയെന്നതാണ് തന്റെ നയമെന്നും ലഹിരു തിരിമന്നേ പറഞ്ഞു.

239 റണ്‍സിലേക്ക് ഇഴഞ്ഞ് നീങ്ങി ശ്രീലങ്ക

ലഹിരു തിരിമന്നേയുടെയും ധനന്‍ജയ ഡിസില്‍വയുടെയും ബാറ്റിംഗ് മികവില്‍ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടാനായത്. 56 റണ്‍സ് നേടിയ ഓപ്പണര്‍ ലഹിരു തിരിമന്നേ ടോപ് സ്കോറര്‍ ആയപ്പോള്‍ ധനന്‍ജയ ഡിസില്‍വ് 43 റണ്‍സ് നേടി. തിസാര പെരേരയും നിര്‍ണ്ണായകമായ 27 റണ്‍സാണ് നേടിയത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഡം സംപ രണ്ട് വിക്കറ്റഅ നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഒഴികെ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ശ്രീലങ്ക, റിട്ടേര്‍ഡ് ഹര്‍ട്ടായി ദിമുത് കരുണാരത്നേ

384/4 എന്ന രണ്ടാം ദിവസത്തെ സ്കോറിന്റെ തുടര്‍ച്ചയായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കായി കര്‍ട്ടിസ് പാറ്റേര്‍സണും ശതകം നേടിയപ്പോള്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഓസ്ട്രേലിയ. തലേ ദിവസം ട്രാവിസ് ഹെഡും ജോ ബേണ്‍സും ശതകം നേടിയപ്പോള്‍ ഇന്നിംഗ്സില്‍ ശതകം നേടുന്ന മൂന്നാമത്തെ താരമായി പാറ്റേര്‍സണ്‍. 114 റണ്‍സ് നേടി പുറത്താകാതെ നിന്ന താരവും 45 റണ്‍സുമായി ടിം പെയിനും ഓസ്ട്രേലിയയെ 5 വിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സിലെത്തിച്ച ശേഷം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 180 റണ്‍സ് നേടിയ ജോ ബേണ്‍സിന്റെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് രണ്ടാം ദിവസം നേടാനായത്. കസുന്‍ രജിതയ്ക്കായിരുന്നു വിക്കറ്റ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക കരുത്താര്‍ന്ന മറുപടി നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായി പ്രതിരോധത്തിലാകുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 90 റണ്‍സ് നേടിയ ശേഷം 41 റണ്‍സ് നേടിയ ലഹിരു തിരിമന്നെയെ ലങ്കയ്ക്ക് നഷ്ടമായി. നഥാന്‍ ലയണിനായിരുന്നു വിക്കറ്റ്. ദിമുത് കരുണാരത്നേ പരിക്കേറ്റ് പിന്മാറിയതോടെ ലങ്കയുടെ നില വീണ്ടും പരുങ്ങലിലായി. സ്റ്റാര്‍ക്ക് ചന്ദിമലിനെയും പാറ്റ് കമ്മിന്‍സ് കുശല്‍ മെന്‍ഡിസിനെയും പുറത്താക്കിയതോടെ ലങ്ക കൂടുതല്‍ പ്രതിരോധത്തിലായി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 123/3 എന്ന നിലയിലാണ്. കുശല്‍ പെരേരയും(11*) ഒരു റണ്‍സ് നേടിയ ധനന്‍ജയ ഡി സില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 411 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്.

Exit mobile version