Home Tags Chris Lynn

Tag: Chris Lynn

മുംബൈ ഇന്ത്യന്‍സ് അരങ്ങേറ്റം ഉജ്ജ്വലമാക്കി ക്രിസ് ലിന്‍, മുംബൈയുടെ കുതിപ്പിന് തടസ്സമായി ഹര്‍ഷല്‍...

ഐപിഎല്‍ 2021ന്റെ ഉദ്ഘാടന മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം താളം തെറ്റി മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ്. ഒരു ഘട്ടത്തില്‍ 200നടുത്ത് സ്കോറിലേക്ക് മുംബൈ കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളുമായി ഹര്‍ഷല്‍...

ക്രിസ് ലിന്നിനും സഹ താരത്തിനും പിഴ

കോവിഡ് പ്രൊട്ടോക്കോളിന്റെ ലംഘനത്തിന്റെ പേരില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് താരങ്ങളായ ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇരുവരുടെയും ഫ്രാഞ്ചൈസിയായ ഹീറ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയ പിഴ വിധിച്ചിട്ടുണ്ട്. ലംഘനം ചെറിയ...

ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ അന്വേഷണം

ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ബിഗ് ബാഷിലെ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണ് താരങ്ങള്‍ക്കെതിരെ അന്വേഷണം വരുന്നത്. ഇരു താരങ്ങളും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നതാണ് അറിയുന്നത്. ഇരു...

രോഹിത്തും ഡി കോക്കും ഓപ്പണര്‍മാര്‍, തന്റെ അവസരത്തിനായി താന്‍ കാത്തിരിക്കും – ക്രിസ് ലിന്‍

ഐപിഎലില്‍ മുംബൈയ്ക്കായി ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയുമാണ് ഓപ്പണ്‍ ചെയ്യുകയെന്ന് മത്സരത്തിന് ഏറെ മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ദ്ധേനെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ടീമിലേക്ക് പുതുതായി എത്തിയ ക്രിസ്...

ലിന്‍സിനാറ്റിയില്‍ തകര്‍ന്ന് സിഡ്നി സിക്സേഴ്സ്, ബ്രിസ്ബെയ്ന്‍ ഹീറ്റിന് 48 റണ്‍സ് വിജയം

ക്രിസ് ലിന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ അടിപതറി സിഡ്നി സിക്സേഴ്സ്. താരം നേടിയ 35 പന്തില്‍ നിന്നുള്ള 94 റണ്‍സിനൊപ്പം 39 പന്തില്‍ 60 റണ്‍സുമായി മാറ്റ് റെന്‍ഷായും തിളങ്ങിയപ്പോള്‍...

ഉത്തപ്പയെയും ലിന്നിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പിയൂഷ് ചൗളയും പുറത്തേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്രമുഖ രണ്ട് താരങ്ങളെ ടീമില്‍ നിന്ന് റിലീസ് ചെയ്ത് കെകെആര്‍. ഐപിഎല്‍ 2020 ലേലത്തിന് മുന്നോടിയായാണ് താരങ്ങളെ ടീമുകള്‍ വിട്ട് നല്‍കി തുടങ്ങിയത്. ഐപിഎലില്‍ ടീമിന് വേണ്ടി...

ക്രിസ് ലിന്നിനു ക്യൂന്‍സ്‍ലാന്‍ഡ് കരാര്‍ ഇല്ല

ജെഎല്‍ടി കപ്പില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമായി മാറിയെങ്കിലും ഓസ്ട്രേലിയയുടെ ക്രിസ് ലിന്നിനു കരാര്‍ നല്‍കാതെ ക്യൂന്‍സ്‍ലാന്‍ഡ്. 2019-2020 സീസണുകളിലേക്കുള്ള കരാറില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. കഴിഞ്ഞ സീസണില്‍...

ലിന്നിന്റെ വെടിക്കെട്ടിനു ശേഷം കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്

ക്രിസ് ലിന്നിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം കൊല്‍ക്കത്തയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ത്തയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് നേടാനായത്. 41 റണ്‍സ് നേടിയ ക്രിസ് ലിന്‍...

ലിന്‍ തുടങ്ങി ഗില്‍ അവസാനിപ്പിച്ചു, പഞ്ചാബിനു മേല്‍ കൊല്‍ക്കത്തയുടെ വിജയം

അടിച്ച് തുടങ്ങിയ ക്രിസ് ലിന്നിന്റെയും ക്ലാസ്സിക് ഷോട്ടുകളോടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശുഭ്മന്‍ ഗില്ലിന്റെയും മികവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു മേല്‍ ആധികാരിക വിജയം കരസ്ഥമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. വിജയിക്കുവാന്‍...

മുംബൈ ബൗളിംഗിനെ തവിടുപൊടിയാക്കി കൊല്‍ക്കത്ത, ഗില്ലിനും ലിന്നിനും ഒപ്പം അടിച്ച് തകര്‍ത്ത് റസ്സലും കാര്‍ത്തിക്കും

മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിസ് ലിന്നും ശുഭ്മന്‍ ഗില്ലും ആന്‍ഡ്രേ റസ്സലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ നിന്ന് 232...

ലിന്‍ സ്ഫോടനത്തിനു ശേഷം ചെന്നൈയെ തിരികെ കൊണ്ടുവന്ന് താഹിര്‍

ടോപ് ഓര്‍ഡര്‍ താരങ്ങള്‍ വലിയ അടികള്‍ക്ക് ശ്രമിച്ച് പുറത്തായപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനു മാന്യത പകര്‍ന്ന് ക്രിസ് ലിന്‍. ലിന്നിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനു ശേഷം മികച്ച ബൗളിംഗ് പ്രകടനവുമായി ഇമ്രാന്‍ താഹിര്‍ കളം...

ഐപിഎലില്‍ ആയിരം റണ്‍സ് തികച്ച് ലിന്‍

ഐപിഎലില്‍ തന്റെ ആയിരം റണ്‍സ് തികച്ച് ക്രിസ് ലിന്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ ദീപക് ചഹാറിനെ ബൗണ്ടറി കടത്തിയപ്പോളാണ് ക്രിസ് ലിന്‍ തന്റെ ആയിരം റണ്‍സ് തികച്ചത്....

പവര്‍പ്ലേയില്‍ അടിച്ച് തകര്‍ക്കണമെന്നതായിരുന്നു തീരുമാനം

ജയ്പൂരിലെ പിച്ച് മത്സരം പുരോഗമിക്കും തോറും മെല്ലെയാകുമെന്ന ഉറപ്പുണ്ടായിരുന്നതിനാല്‍ പവര്‍പ്ലേയില്‍ അടിച്ച് തകര്‍ക്കുക എന്നതായിരുന്നു തങ്ങളുടെ ടീമിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി ക്രിസ് ലിന്‍. മത്സരം പുരോഗമിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ പിച്ച് ബാറ്റിംഗിനു ദുഷ്കരമായി....

രാജസ്ഥാനെ തല്ലി തകര്‍ത്ത് ക്രിസ് ലിന്നും സുനില്‍ നരൈനും, കൊല്‍ക്കത്തയ്ക്ക് 37 പന്തുകള്‍ ബാക്കി...

140 റണ്‍സെന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുവാനെത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. ഓപ്പണിംഗിറങ്ങിയ സുനില്‍ നരൈനും ക്രിസ് ലിന്നും യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലി തീര്‍ത്തത്....

വീണ്ടും വിശ്വരൂപം പുറത്തെടുത്ത് റസ്സല്‍, വീണ്ടും തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ആന്‍ഡ്രേ റസ്സല്‍ വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ അഞ്ചാം തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒരു ഘട്ടത്തില്‍ ജയം പിടിച്ചെടുക്കുവാന്‍ ബാംഗ്ലൂരിനു സാധിക്കുമെന്ന് കരുതിയ നിമിഷത്തില്‍ നിന്ന് ഒറ്റയ്ക്ക് മത്സരം മാറ്റി...
Advertisement

Recent News