ക്രിസ് ലിന്നിന് അനുമതി പത്രം നൽകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

Sports Correspondent

നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ലെങ്കിലും ക്രിസ് ലിന്നിന് യുഎഇ ഐഎൽടി20 കളിക്കുന്നതിനായി അനുമതി പത്രം നൽകുന്നത് പരിഗണിക്കില്ലെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബ്രിസ്ബെയിന്‍ ഹീറ്റ് റിലീസ് ചെയ്ത ക്രിസ് ലിന്നിന് നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ല.

എന്നാൽ രാജ്യത്ത് ഇത്രയും വലിയ ലീഗ് നടക്കുമ്പോള്‍ ക്രിസ് ലിന്‍ മറ്റൊരു വിദേശ ലീഗിൽ കളിക്കുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയിൽ വലിയ ചര്‍ച്ചകള്‍ക്ക് കാരണം ആയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ സീസൺ അവസാനിച്ച ശേഷം മാത്രമേ ഇത്തരം അനുമതി പത്രങ്ങള്‍ നൽകാറുള്ളുവെന്നും അതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സമീപനം എന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് അറിയിച്ചത്.

ലിന്നിൽ നിന്ന് ഇതുവരെ അനുമതി പത്രത്തിനായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.