ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ അന്വേഷണം

ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ബിഗ് ബാഷിലെ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണ് താരങ്ങള്‍ക്കെതിരെ അന്വേഷണം വരുന്നത്. ഇരു താരങ്ങളും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നതാണ് അറിയുന്നത്. ഇരു താരങ്ങളുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതോടെ താരങ്ങള്‍ക്ക് സിഡ്നി തണ്ടറിനെതിരെ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ അടുത്ത മത്സരത്തില്‍ കളിക്കാനാകുമെന്നാണ് അറിയുന്നത്.

പൊതുയിടങ്ങളില്‍ പോയി ഭക്ഷണം കഴിക്കുവാന്‍ നിബന്ധനകളോടു കൂടി താരഹ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും പൊതുജനവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതെങ്ങനെ എന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിക്കുന്നത്. ഇരു താരങ്ങള്‍ക്കും പ്രത്യേകം ചേഞ്ച് റൂമാവും ഇനി ഉപയോഗിക്കുക എന്നും താരഹ്ങളെ ടീം ഡഗൗട്ടില്‍ അനുവദിക്കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

മത്സരത്തിനിടെ ടീമിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നിയന്ത്രിതമായ അകലം താരങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അത് പോലെ തന്നെ ടീം ഹഡിലിലും താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല.