ക്രിസ് ലിന്നിനു ക്യൂന്‍സ്‍ലാന്‍ഡ് കരാര്‍ ഇല്ല

ജെഎല്‍ടി കപ്പില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമായി മാറിയെങ്കിലും ഓസ്ട്രേലിയയുടെ ക്രിസ് ലിന്നിനു കരാര്‍ നല്‍കാതെ ക്യൂന്‍സ്‍ലാന്‍ഡ്. 2019-2020 സീസണുകളിലേക്കുള്ള കരാറില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. കഴിഞ്ഞ സീസണില്‍ ലിന്‍ 452 റണ്‍സാണ് 117.70 എന്ന സ്ട്രൈക്ക് റേറ്റില്‍ 75.33 ശരാശരിയില്‍ സ്കോര്‍ ചെയ്തത്.

എന്നാല്‍ ഈ ഫോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലനിര്‍ത്തുവാന്‍ താരത്തിനു സാധിക്കാതെ പോയ ലിന്‍ ഓസ്ട്രേലിയന്‍ ടീമിലെ സ്ഥാനം നഷ്ടമാകുകയായിരുന്നു. കൂടാതെ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡിലും താരത്തിനു ഇടം ലഭിച്ചില്ല. കൂടാതെ ഓസ്ട്രേലിയന്‍ എ ടീമിലും താരത്തിനു അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ താരത്തെ ഏകദിന ടൂര്‍ണ്ണമെന്റിന്റെ സമയത്ത് പരിഗണിക്കുക തന്നെ ചെയ്യുമെന്നാണ് ക്യൂന്‍സ്‍ലാന്‍ഡ് ഹെഡ് കോച്ച് വെയിഡ് സെക്കോമ്പേ പറഞ്ഞത്.