ക്രിസ് ലിന്നിനും സഹ താരത്തിനും പിഴ

കോവിഡ് പ്രൊട്ടോക്കോളിന്റെ ലംഘനത്തിന്റെ പേരില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് താരങ്ങളായ ക്രിസ് ലിന്നിനും ഡാന്‍ ലോറന്‍സിനുമെതിരെ പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇരുവരുടെയും ഫ്രാഞ്ചൈസിയായ ഹീറ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയ പിഴ വിധിച്ചിട്ടുണ്ട്. ലംഘനം ചെറിയ തോതിലുള്ളതാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അഭിപ്രായപ്പെട്ടത്.

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ $50000 ആണ് പിഴയായി വിധിച്ചത്. ഇരു താരങ്ങള്‍ക്കും $10000 പിഴയായി വിധിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിച്ച് ഫ്രാഞ്ചൈസിയോടും ഇരു താരങ്ങളോടും ക്രിക്കറ്റ് ഓസ്ട്രേലിയ നന്ദി അറിയിച്ചു.

ഇരു താരങ്ങളോടും ടീം ഹഡിലില്‍ നിന്ന് മാറി നില്‍ക്കുവാനും ഡഗ് ഔട്ടില്‍ ഇരിക്കുന്നതില്‍ നിന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.