T20 World CupFeatured

ജൈത്രയാത്ര തുടര്‍ന്ന് സിംബാബ്‍വേ, ശ്രീലങ്കയെയും വീഴ്ത്തി

Zimbabwe

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി സിംബാബ്‍വേ. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയത്തോടെ തങ്ങളുടെ ജൈത്രയാത്ര സിംബാബ്‍വേ തുടരുകയായിരുന്നു. നേരത്തെ ഓസ്ട്രേലിയയെ സിംബാബ്‍വേയും ശ്രീലങ്കയും പരാജയപ്പെടുത്തിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 178/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറിൽ 182/4 എന്ന സ്കോര്‍ നേടിയാണ് സിംബാബ്‍വേയുടെ വിജയം.

ശ്രീലങ്കയ്ക്കായി പതും നിസ്സങ്ക 62 റൺസും പവന്‍ രത്നനായകേ 44 റൺസും നേടിയപ്പോള്‍ സിംബാബ്‍വേ ബൗളിംഗിൽ ബ്ലെസ്സിംഗ് മുസറബാനി, ബ്രാഡ് ഇവാന്‍സ്, ഗ്രെയിം ക്രെമര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേയ്ക്കായി ബ്രയന്‍ ബെന്നെറ്റ് 63 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 26 പന്തിൽ 45 റൺസ് നേടിയ സിക്കന്ദര്‍ റാസയുടെ ബാറ്റിംഗാണ് മത്സരത്തെ സിംബാബ്‍വേ പക്ഷത്തേക്ക് മാറ്റിയത്. ടാഡിവാന്‍ഷേ മരുമാനി 34 റൺസും റയാന്‍ ബര്‍ള്‍ 23 റൺസും നേടി സിംബാബ്‍വേ വിജയത്തിൽ പങ്കുചേര്‍ന്നു.