FeaturedT20 World Cup

ഏതാ അടി!! ഓസ്ട്രേലിയക്ക് എതിരെ 19 പന്തിൽ 50 അടിച്ച് രോഹിത് ശർമ്മ

ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയയെ വിടാതെ ആക്രമിക്കുക ആയിരുന്നു. സ്റ്റാർക്കും കമ്മിൻസും ഉൾപ്പെടെ ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ രോഹിത് ഒരു ഭയവും ബഹുമാനവും നൽകാതെ നേരിട്ടു. 19 പന്തിലേക്ക് ഇന്ന് അർധ സെഞ്ച്വറിയിൽ എത്താൻ രോഹിത് ശർമ്മയ്ക്ക് ആയി.

രോഹിത് ശർമ്മ 24 06 24 20 41 52 881

അഞ്ചു സിക്സും നാലു ഫോറും രോഹിതിന്റെ അർധ സെഞ്ച്വറിയിൽ ഉണ്ടായിരുന്നു. സ്റ്റാർക് എറിഞ്ഞ മൂന്നാം ഓവറിൽ 29 റൺസ് ആണ് രോഹിത് ശർമ്മ അടിച്ചത്. 4 സിക്സും ഒരു ഫോറും. സ്റ്റാർക്കിന്റെ ടി20 കരിയറിലെ ഏറ്റവും മോശം ഓവറായി ഇത്‌. ഇന്നത്തെ സിക്സുകളോടെ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 200 സിക്സുകളും പൂർത്തിയാക്കി.