FeaturedT20 World Cup

മാസ്മരിക സ്പെല്ലുമായി ആന്‍റിക് നോര്‍ക്കിയ, തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 ലോകകപ്പിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ശ്രീലങ്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 45 റൺസ് നേടുന്നതിനിടെ 6 വിക്കറ്റാണ് നഷ്ടമായത്. തുടര്‍ന്ന് 77 റൺസിൽ ശ്രീലങ്ക ഓള്‍ഔട്ട് ആയി. 19.1 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

Southafrica

19 റൺസ് നേടിയ കുശൽ മെന്‍ഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി  ആന്‍റിക് നോര്‍ക്കിയയുടെ തകര്‍പ്പന്‍ സ്പെലാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. 4 ഓവറിൽ 7 റൺസ് മാത്രം വിട്ട് നൽകിയാണ് താരം 4 വിക്കറ്റ് നേടിയത്.  ആഞ്ചലോ മാത്യൂസ് 16 റൺസ് നേടി.

ദക്ഷിണാഫ്രിക്കന്‍ നിരയിൽ കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് നേടി.