Super League KeralaFeatured

സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ബോഗ്ദാന്‍ സ്റ്റമെന്‍കോവിച്ച് കണ്ണൂർ വാരിയേഴ്‌സില്‍

Resizedimage 2026 09 04 16 13 52 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ആക്രമണത്തിന് കരുത്ത് പകരാന്‍ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ബോഗ്ദാന്‍ സ്റ്റമെന്‍കോവിച്ചിനെ സ്വന്തമാക്കി. കൂടാതെ പ്രതിരോധ താരം ഷിബിന്‍ സാദിനെയും മസാജ് തറാപിസ്റ്റായി സുധിന്‍ പുലക്കലിനെ ടീമിലെത്തിച്ചു.
സെര്‍ബിയ സ്വദേശിയായ ബോഗ്ദാന്‍ സ്റ്റമെന്‍കോവിച്ച് സെര്‍ബിയ, ഗ്രീസ്, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളിലെ പ്രൊഫഷണല്‍ ലീഗുകളില്‍ കളിച്ച പരിചയസമ്പത്തുള്ള സ്‌ട്രൈക്കറാണ്. 2024ല്‍ സെര്‍ബിയന്‍ ആദ്യ ഡിവിഷന്‍ കിരീടവും നേടിയിട്ടുണ്ട്.


കണ്ണൂര്‍ സ്വദേശിയായ സെന്റര്‍ ബാക്ക് ഷിബിന്‍ സാദ് എം കഴിഞ്ഞ തവണ കിരീടം നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് അംഗമായിരുന്നു. കല്‍ക്കട്ട പ്രീമിയര്‍ ലീഗില്‍ ഭവാനിപൂര്‍ എഫ്സിയില്‍ നിന്നാണ് താരം വാരിയേഴ്‌സിലെത്തിയിരിക്കുന്നത്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സുധിന്‍ പുലക്കലാണ് ടീമിന്റെ പുതിയ മസാജ് തറാപിസ്റ്റ്. 2022 ല്‍ മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീമിന്റെ ടീമിന്റെ തറാപ്പിസ്റ്റായിരുന്നു. ഇന്ത്യ, യുകെ, യുഎഇ എന്നിവിടങ്ങളിലെ കായിക രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പത്തും സുധിനുണ്ട്.