Super League KeralaFeatured

മലപ്പുറം എഫ്‌സി സൂപ്പർ ലീഗ് കേരള മൂന്നാം സീസണിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

Resizedimage 2026 09 27 12 16 35 1

മലപ്പുറം : എസ്എൽക്കെ മൂന്നാം പതിപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് മലപ്പുറം എഫ്സി. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ബെംഗാനി സുംഗു അടക്കം അഞ്ച് വിദേശ താരങ്ങൾ ഉൾപ്പെടെ 30 പേരെയാണ് നിലവിൽ പുതിയ സീസണിനായുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ടീമിൽ നിന്നുള്ള അഞ്ച് താരങ്ങളെ നിലനിർത്തിയതിനൊപ്പം പുതിയ സൈനിംഗുകളെയും ഉൾപ്പെടുത്തി കൂടുതൽ കരുത്തുറ്റ സ്ക്വാഡുമായാണ് മലപ്പുറം എഫ്‌സി ഇത്തവണയിറങ്ങുന്നത്.

ഗോൾകീപ്പർമാർ
മുഹമ്മദ് അർബാസ്, ദേവാൻഷ് ദബാസ്, മുഹമ്മദ് ജസീൻ

ഡിഫൻഡർമാർ
ബിബിൻ അജയൻ, മുഹമ്മദ് സാലിം, അർജുൻ ഉല്ലാസ്, ഹരികൃഷ്ണൻ എം, അബ്ദുൽ ബാദിഷ് , അബ്ദുൽ ഹക്കു , അബ്ദുൽ സമദ് ആംഗോ, മഷൂർ ഷെരീഫ്, മുഹമ്മദ് ബിലാൽ സി വി

മിഡ്ഫീൽഡർമാർ
സൽമാൻ കെ, മുഹമ്മദ് മഹ്ദി, മുഹമ്മദ് റിഷാദ് ഗഫൂർ, പ്രബഞ്ച് പ്രസാദ്, ഗ്രേസ് അഡീയു, റിഷാദ് പി.പി, മുഹമ്മദ് റിസ്വാൻ, അബിത് കെ ബി, അക്ബർ സിദ്ദിഖ്, റാഷിദ് സി കെ, റിസ്‌വാൻ ഷൗക്കത്ത്, അബ്ദെൽഹയ് എൽഫോർസി

ഫോർവേഡുകൾ
ഹാഷിർ വി, അവിനാഷ്, ബൊംഗാനി സുംഗു, ഡാനിയൽ ലാൽഹിംപുയിയ, അമദൗ സൊക്കൂന, സജീഷ്.ഇ.

മുഖ്യ പരിശീലകൻ- കരീം ബെൻഞ്ചെരീഫ
സഹ പരിശീലകൻ – ചിന്ത ചന്ദ്രശേഖർ