Super League KeralaFeatured

കേരളാപോലീസ് താരം സജീഷ് ഇ.കെ മലപ്പുറം എഫ്‌സിയിൽ

Resizedimage 2026 09 12 16 13 30 1

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായി മികച്ച സൈനിംഗുകൾ തുടർന്ന് മലപ്പുറം എഫ്‌സി. കേരളാ പോലീസ് താരവും കഴിഞ്ഞ എസ്.എൽ.കെ സീസണിൽ ഫോഴ്‌സ കൊച്ചിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച സജീഷിനെയാണ് എം.എഫ്.സി പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള സജീഷ് കേരള പ്രീമിയർ ലീഗിൽ കേരള പോലീസിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത് ലീഗിലെ ടോപ് സ്കോററാവുകയും ചെയ്തിട്ടുണ്ട്. ഫോഴ്‌സ കൊച്ചി എഫ്.സിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടി സജീഷ് ലീഗിൽ തന്റേ വരവറിയിച്ചിരുന്നു.

കേരള ഫുട്ബോളിൽ അനുഭവസമ്പത്തും മികവും തെളിയിച്ചിട്ടുള്ള സജീഷ് ഫോഴ്‌സ കൊച്ചി എഫ്.സി, കേരള പോലീസ് എന്നീ ടീമുകൾക്ക് പുറമേ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്വ്സ്, എഫ്.സി ഡെക്കാൻ, എഫ്.സി കേരള എന്നീ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. സെന്റർ ഫോർവേഡ് പൊസിഷന് പുറമെ ഇരു വിങ്ങുകളിലൂടെയും വേഗത്തിൽ ആക്രമണം അഴിച്ചുവിടാൻ ശേഷിയുള്ള അറ്റാക്കിംഗ് പ്ലെയറാണ് ഈ പാലക്കാട് സ്വദേശി.ഫിനിഷിംഗ് മികവും ചടുലമായ നീക്കങ്ങളുമാണ് സജീഷിന്റെ പ്രധാന കരുത്ത്.