Super League KeralaFeatured

ചെന്നൈയിൻ ഗോൾകീപ്പർ ദേവാൻഷ് ദബാസ് മലപ്പുറം എഫ്‌സിയിൽ

Resizedimage 2026 09 01 11 33 19 1

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ വരാനിരിക്കുന്ന പുതിയ സീസണിനായി ടീമിന്റെ ഗോൾവല കാക്കാൻ ഇന്ത്യൻ യുവ ഗോൾകീപ്പർ ദേവാൻഷ് ദബാസിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്.സിയുടെയും ഐ-ലീഗ് ടീമുകളുടെയും വലകാത്ത് പരിചയസമ്പത്തുള്ള 24കാരനായ ഈ ഗോൾകീപ്പറെ ലോൺ ഡീലിലൂടെയാണ് മലപ്പുറം സ്വന്തമാക്കിയത്.

ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ ദേവാൻഷ് ദബാസ് പഞ്ചാബ് എഫ്.സിയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കരിയർ ആരംഭിച്ചത്. തുടര്‍ന്ന് പഞ്ചാബ് എഫ്.സി, ലോൺസ്റ്റാർ കാശ്മീർ എഫ്.സി, ഗോകുലം കേരള എഫ്.സി എന്നീ ക്ലബ്ബുകളുടെയും ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്.സിയുടെയും ജേഴ്‌സിയണിഞ്ഞു. ഗോകുലം കേരളയിലടക്കം കളിച്ച് കേരളത്തിലെ ഫുട്ബോൾ സാഹചര്യങ്ങളെ വ്യക്തമായി അറിയുന്ന ദേവാൻഷ് മലപ്പുറം എഫ്.സിയുടെ ഗോൾപോസ്റ്റിന് മുന്നിൽ ടീമിന് വലിയ കരുത്താകും.