Super Cup

സച്ചിൻ സുരേഷ് വലകാക്കുന്നു, സൂപ്പർ കപ്പിനായുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഇന്ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. യുവ മലയാളി താരം സച്ചിൻ സുരേഷ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നു. ബിജോയ്, വിക്ടർ മോംഗിൽ എന്നിവരാണ് സെന്റർ ബാക്ക്സ്. വിബിൻ, സഹൽ എന്നിവരും ആദ്യ ഇലവനിൽ ഉണ്ട്. മത്സരം 8.30ന് ആരംഭിക്കും. കളി തത്സമയം സോണി സ്പോർട്സിലും ഫാൻകോഡിലും കാണാം.

KBFC XI : Sachin; Nishu, Bijoy, Victor, Ayush, Vibin, Danish, Saurav, Sahal, Giannou, Dimi 🟡🐘

RGPFC XI : Kiran, Suresh, Hmingthanmawia, Lhungdim, Salah, Nellar, Freddy, Maheson, Brandon, Juan, Majcen 🟠

20230408 193726