സബാൻ കോട്ടക്കൽ വീണ്ടും വിജയ വഴിയിൽ
ഇന്നലെ ഏറ്റ അപ്രതീക്ഷിത തോൽവി മറികടന്ന് എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കൽ വീണ്ടും വിജയവഴിയിൽ. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെയാണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. അവാസാന എട്ടു മത്സരങ്ങളിൽ സബാന്റെ ഏഴാം വിജയമാണിത്.
നാളെ മമ്പാടിൽ റോയൽ ട്രാവൽസ് കോഴിക്കോട് അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും.