FeaturedSevens

ഇരിക്കൂറിൽ റോയൽ ട്രാവൽസിനെ തകർത്തെറിഞ്ഞ് സബാൻ കോട്ടക്കലിന് കിരീടം

ഇരിക്കൂർ അഖിലേന്ത്യാ സെവൻസ് കിരീടം സബാൻ കോട്ടക്കൽ ഉയർത്തി. ഇന്ന് നടന്ന കലാശകൊട്ടിൽ സെവൻസിലെ വമ്പന്മാരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ തകർത്താണ് സബാൻ കോട്ടക്കൽ കിരീടം ഉയർത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സബാൻ കോട്ടക്കൽ വിജയിച്ചത്. സബാൻ കോട്ടക്കലിന്റെ സീസണിലെ നാലാം ഫൈനലാണിത്.

ഇന്നലെ ഇരിക്കൂർ സെവൻസിന്റെ സെമിയിൽ ഉഷാ തൃശ്ശൂരിനെ മറികടന്നാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് എത്തിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു സെമിയിലെ സബാന്റെ വിജയം. ഇന്നത്തെ കിരീടത്തോടെ നാലു കിരീടങ്ങൾ ഇതിനകം നേടിയിട്ടുള്ള റോയൽ ട്രാവൽസിന് തൊട്ടു പിറകിൽ എത്താനും സബാൻ കോട്ടക്കലിനായി.