ഒളവണ്ണ സെവൻസിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പറിന് ജയം
ഒളവണ്ണ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെയാണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോ ജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. സൂപ്പറിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
നാളെ ഒളവണ്ണ സെവൻസിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ നേരിടും.