Sevens

പാണ്ടിക്കാടിൽ റോയൽ ട്രാവൽസിനെ തകർത്ത് മെഡിഗാഡ് അരീക്കോട്

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിന് തകർപ്പൻ വിജയം. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആണ് മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തിയത്. ശക്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ വൻ സ്കോറിനാണ് മെഡിഗാഡ് തോൽപ്പിച്ചത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ ജയം നേടാൻ മെഡിഗാഡിനായി.

നാളെ പാണ്ടിക്കാട് സെവൻസിൽ കെ ആർ എസ് കോഴിക്കോടിനെ അൽ ശബാബ് തൃശ്ശൂർ നേരിടും.