Sevens

ഉഷാ തൃശ്ശൂർ വീണു, ഇരിട്ടിയിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ

ഇരിട്ടിയിലെ ഫൈനൽ ലൈനപ്പ് തീരുമാനമായി. ഇന്ന് കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ നടന്ന സെമിയിൽ ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നു. ഏകപക്ഷീയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. റേഞ്ചേഴ്സ് ഇരിട്ടിക്ക് വേണ്ടിയാണ് മെഡിഗാഡ് കോളിക്കടവിൽ കളിക്കുന്നത്. മെഡിഗാഡിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.

ജവഹർ മാവൂരിനെയാണ് മെഡിഗാഡ് ഫൈനലിൽ നേരിടുക. ഇന്നലെ സെമിയിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ജവഹർ മാവൂർ തോൽപ്പിച്ചിരുന്നു.