FeaturedSevens

ജവഹറിനെ തകർത്ത് ഫിഫാ മഞ്ചേരി താമരശ്ശേരിയിൽ ഫൈനലിൽ

താമരശ്ശേരി കോരങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനലിൽ. ഇന്ന് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ വൻ വിജയം നേടിയാണ് ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചത്‌ ഇന്ന് ഫിഫാ മഞ്ചേരിയും ജവഹർ മാവൂരും ആയിരുന്നു സെമിയിൽ ഏറ്റുമുട്ടിയത്. ആദ്യ പാദ സെമി 1-0 എന്ന സ്കോറിന് ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു‌. ഇന്ന് ഒട്ടും ദയ കാണിക്കാതെ ഫിഫാ മഞ്ചേരി 4-1 എന്ന വലിയ വിജയം തന്നെ സ്വന്തമാക്കി‌.

ഇത് തുടർച്ചയായ നാലാം തവണയാണ് ജവഹർ മാവൂർ ഫിഫാ മഞ്ചേരിയോട് പരാജയപ്പെടുന്നത്. ഫിഫാ മഞ്ചേരിയുടെ സീസണിലെ അഞ്ചാം ഫൈനലാകും ഇത്‌. ഇതിനു മുമ്പ് മൂന്ന് കിരീടങ്ങൾ ഫിഫ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്‌