Sevens

എടത്തനാട്ടുകരയിലും സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ഫിഫ മഞ്ചേരി സെമി ഫൈനലിൽ

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് സെവൻസിൽ വമ്പന്മാരായ ഫിഫാ മഞ്ചേരി. ഇന്ന് എടത്തനാട്ടുകരയിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ ശക്തരായ സൂപ്പർ സ്റ്റുഡിയോയെ തോല്പ്പിച്ചാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ ഇന്നത്തെ വിജയം. സീസണ ഇതു മൂന്നാം തവണയാണ് ഫിഫാ മഞ്ചേരിക്ക് മുന്നിൽ സൂപ്പർ സ്റ്റുഡിയോ വീഴുന്നത്.

സെമിയിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെയാകും ഫിഫാ മഞ്ചേരി നേരിടുക. മറ്റൊരു സെമിയിൽ ലിൻഷാ മണ്ണാർക്കാട് അൽ മദീനയെയും നേരിടും.