Sevens

അരീക്കോട് സെവൻസ്; റോയൽ ട്രാവൽസിന് ആദ്യ പരാജയം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ നിന്ന് റോയൽ ട്രാവൽസ് പുറത്തായി. ഇന്ന് കെ എഫ് സി കാളികാവിനെ നേരിട്ട റോയൽ ട്രാവൽസ് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1-1 എന്ന നിലയിൽ ആണ് നിന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയം കെ എഫ് സി കാളികാവിന് ഒപ്പം നിന്നു‌. റോയൽ ട്രാവൽസിന്റെ അഖിലേന്ത്യാ സീസണിലെ ആദ്യ പരാജയമാണിത്. ഇതിനു മുമ്പ് അഞ്ചു മത്സരങ്ങളും അവർ വിജയിച്ചിരുന്നു.

നാളെ അരീക്കോട് സെവൻസിൽ സബാൻ കോട്ടക്കൽ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ നേരിടും.