FeaturedRanji Trophy

കേരള ആസാം രഞ്ജി മത്സരം സമനിലയിൽ, ആദ്യ ഇന്നിംഗ്സ് ലീഡ് കേരളത്തിന് ഗുണമായി

രഞ്ജി ട്രോഫിയിൽ ആസാമിനെതിരായ കേരള പോരാട്ടം സമനിലയിൽ അവസാനിച്ചു. ആസാം രണ്ടാം ഇന്നിങ്സിൽ 212/3 എന്ന നിലയിൽ ഇരിക്കെ സമനിലയിൽ കളി അവസാനിപ്പിക്കാൻ തീരുമാനിച്ചു. നേരത്തെ ആസാമിനെ എറിഞ്ഞിട്ട് കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു‌.

Picsart 24 01 15 14 24 56 262

അവസാനം ദിനം കളിയുടെ ആദ്യ സെഷനിൽ തന്നെ കേരളം ആസാമിനെ എറിഞ്ഞിട്ടു. ഇന്ന് 231-7 എന്ന നിലയിൽ കളി ആരംഭിച്ച ആസാം 17 റൺസ് കൂടിയെ കൂട്ടിചേർത്തുള്ളൂ. ആദ്യ ഇന്നിംഗ്സിൽ 171 റൺസിന്റെ ലീഡ് കേരളം നേടി.

കേരള 24 01 14 16 53 51 315

ബേസിൽ തമ്പി കേരളത്തിനായി 5 വിക്കറ്റും ജലജ് സക്സേന നാലു വിക്കറ്റും വീഴ്ത്തി. ആസാമിനെ വീണ്ടും ബാറ്റിങിന് അയക്കാൻ ആണ് കേരളം തീരുമാനിച്ചത്. അവർ രാഹുൽ ഹസരികയുടെ സെഞ്ച്വറിയുടെ മികവിൽ ആണ് രണ്ടാം ഇന്നിങ്സിൽ നല്ല സ്കോറിലേക്ക് വന്നത്‌. സമനിലയിൽ ആയി എങ്കിലും ആദ്യ ഇന്നിങ്സ് ലീഡ് കേരളത്തിന് 3 പോയിന്റ് നൽകും.

കേരളം ആദ്യ ഇന്നിംഗ്സിൽ 419 റൺസ് എടുത്തിരുന്നു.