FeaturedPremier League

സോണിന് ഹാട്രിക്ക്!! നാലാം സ്ഥാനം തങ്ങളുടേതാക്കാൻ ഉറച്ച് സ്പർസ്

പ്രീമിയർ ലീഗിൽ ടോട്ടനത്തിന് മറ്റൊരു ഗംഭീര വിജയം. ഇന്ന് വില്ലാപാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട ടോട്ടനം എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ദക്ഷിണ കൊറിയം താരം ഹ്യുങ് മിൻ സോണിന്റെ ഹാട്രിക്ക് ആണ് സ്പർസിന്റെ വിജയത്തിൽ കരുത്തായത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ സോണിലൂടെ ലീഡ് നേടാൻ സ്പർസിനായി.20220409 234639

ബാക്കി ഗോളുകൾ എല്ലാം രണ്ടാം പകുതിയിലാണ് വന്നത്. അമ്പതാം മിനുട്ടിൽ ഹാരി കെയ്നിന്റെ അസിസ്റ്റിൽ നിന്ന് കുളുസവേസ്കി ആണ് ഗോൾ നേടിയത്. 66ആം മിനുട്ടിൽ ഹാരി കെയ്നിന്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് സോൺ വീണ്ടും വലചലിപ്പിച്ചു. 71ആം മിനുട്ടിൽ സോൺ ഹാട്രിക്ക് പൂർത്തിയാക്കി. ആ ഗൊൾ ഒരുക്കിയത് കുലുസവേസ്കി ആയിരുന്നു.

ഈ വിജയത്തോടെ സ്പർസ് 31 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 36 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുന്നു.