FeaturedPremier League

പോട്ടറിനെ ചെൽസി പുറത്താക്കി

ചെൽസി പരിശീലകനായി ഇനി ഗ്രഹാം പോട്ടർ ഇല്ല. പോട്ടറിനെ പുറത്താക്കിയതായി ചെൽസി പ്രഖ്യാപിച്ചു. ഇന്നലെ ആസ്റ്റൺ വില്ലയോടു കൂടെ പരാജയപ്പെട്ടതോടെ ചെൽസി ഉടമകൾക്ക് പോട്ടറിലുള്ള അവസാന പ്രതീക്ഷയും അവസാനിക്കുക ആയിരുന്നു. ഇന്നലത്തെ പരാജയത്തോടെ ചെൽസി ആദ്യ പത്തിൽ നിന്നും പിറകിലേക്ക് പോയിരുന്നു. പുതിയ പരിശീലകൻ ആരായിരിക്കും എന്ന് ചെൽസി പ്രഖ്യാപിച്ചിട്ടില്ല

ചെൽസി 125521

ടൂഷലിന് പകരക്കാരൻ ആയായിരുന്നു ചെൽസി പോട്ടറിനെ ബ്രൈറ്റണിൽ നിന്ന് എത്തിച്ചത്‌. ബ്രൈറ്റണിൽ കളിച്ച നല്ല ഫുട്ബോൾ ഒന്നും പോട്ടറിന് ചെൽസിയിൽ ആവർത്തിക്കാൻ ആയില്ല. ചെൽസി പുതിയ പരിശീലകനായുള്ള അന്വേഷണം അണിയറയിൽ നടത്തുന്നുണ്ട്. ബയേൺ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട നഗൽസ്മാൻ ആണ് ചെൽസിയുടെ അടുത്ത പരിശീലകനാകാൻ സാധ്യത ലിസ്റ്റിൽ മുന്നിൽ.