കാമുകിക്ക് എതിരെ മേസൺ ഗ്രീൻവുഡിന്റെ ഭീകര ക്രൂരത, ചിത്രങ്ങളും ഓഡിയോ ക്ലിപ്പും പുറത്ത്, താരം ജയിലിൽ ആയേക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന് എതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ കാമുകി. ഗ്രീൻവുഡുമായി എന്തുകൊണ്ടാണ് പിരിഞ്ഞത് എന്നും ഗ്രീൻവുഡ് തന്നോട് എന്താണ് ചെയ്തത് എന്നും വ്യക്തമാക്കി കൊണ്ട് ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി ചിത്രങ്ങളും വീഡിയോയും ശബ്ദരേഖകളും ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെച്ചു. ഇരുവരും ബന്ധത്തിൽ ആയിരിക്കെ ശാരീരികമായി വലിയ പീഡനങ്ങൾ ഗ്രീൻവുഡ് ഏൽപ്പിച്ചത് ചിത്രങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വ്യക്തമാകുന്നു.




https://twitter.com/1hxssan/status/1487686182028955649?t=RqR0orouaWYsNTSFefoTGA&s=19
ഗ്രീൻവുഡിനെതിരെ ശക്തമായ നിയമനടപടികൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ഗ്രീൻവുഡിനെതിരെ നടപടികൾ എടുത്തേക്കും. താരത്തിനെതിരായ ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടു എന്നും ക്ലബ് അന്വേഷണ കാലഘട്ടം വരെ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്തേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.